Thursday July 16th, 2020 - 5:55:am

പീഡനപരാതി; എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി നൽകിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

RA
പീഡനപരാതി; എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി നൽകിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

പീഡന പരാതിയില്‍ യുവതി നല്‍കിയ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി നല്‍കിയ ഹര്‍ജി മുംബൈ ഹൈക്കോടതി ഇന്ന് പരിഗണിക്കും. യുവതി കെട്ടിച്ചമച്ച കേസാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ബിനോയ് കേസ് റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചത്.

 കേസിലെ ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ ഇനി കോടതി തീരുമാനത്തിന് ശേഷമാകും ഉണ്ടാകുക. തനിക്കെതിരായുളള ആരോപണം പരാതിക്കാരിയായ യുവതി കെട്ടിച്ചമച്ചതാണെന്നും ഇതിനാല്‍ ഓഷ്വാര പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദ് ചെയ്യണമെന്നുമാണ് ഹര്‍ജിയില്‍ ബിനോയ് ആവശ്യമുന്നയിച്ചിരിക്കുന്നത്. പീഡന പരാതിയിലെ മുന്നോട്ടുളള നടപടികളെല്ലാം ഈ ഹര്‍ജിയില്‍ തീരുമാനമായ ശേഷമേ ഇനി ഉണ്ടാകു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: rape case, FIR ,mumai court
English summary
rape case FIR mumai court
topbanner

More News from this section

Subscribe by Email