Wednesday September 18th, 2019 - 5:15:pm
topbanner
Breaking News
jeevanam

ദീപാ നിശാന്തിന് നന്ദി പറഞ്ഞ് രമ്യാ ഹരിദാസ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഫെയ്സ് ബുക്ക് പോസ്റ്റ്

BI
ദീപാ നിശാന്തിന് നന്ദി പറഞ്ഞ് രമ്യാ ഹരിദാസ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഫെയ്സ് ബുക്ക് പോസ്റ്റ്

ആലത്തൂരില്‍ മികച്ച വിജയം നേടിയതിന് പിന്നാലെ ദീപാ നിശാന്തിന് ചുട്ട മറുപടി നല്‍കി രമ്യാ ഹരിദാസ്. ദീപയുടെ ചിത്രം പങ്കുവെച്ച് നന്ദിയുണ്ട് ടീച്ചര്‍ എന്നാണ് രമ്യാ ഹരിദാസിന്റെ പേരിലുള്ള പേജില്‍ കുറിച്ചത്. പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രമ്യാ ഹരിദാസിനെ പരിഹസിച്ചു കൊണ്ടുള്ള എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ പ്രസ്താവനയും അതിന് പിന്നാലെ ദീപാ നിശാന്ത് കളിയാക്കിക്കൊണ്ട് പോസ്റ്റിട്ടതും വിവാദമായിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചു.

ഒന്നര ലക്ഷത്തിന് മേല്‍ ഭൂരിപക്ഷത്തില്‍ രമ്യ ജയിച്ചു കയറിയതിന് പിന്നാലെ ദീപാ നിശാന്തിനും വിജയ രാഘവനും നന്ദി പറഞ്ഞ് കൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് രമ്യ തന്നെ നേരിട്ട് പോസ്റ്റിട്ടത്. ഇത് വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

 

 

 

 

Viral News

Read more topics: ramya haridas, deepa nishanth
English summary
ramya haridas thanks to deepa nishanth in facebook post
topbanner

More News from this section

Subscribe by Email