Wednesday September 18th, 2019 - 5:17:pm
topbanner
Breaking News
jeevanam

വിജയരാഘവന്റെ വിവാദ പരാമര്‍ശം: സിപിഎം വൈകിയെങ്കിലും തെറ്റ് തിരിച്ചറിഞ്ഞതില്‍ സന്തോഷമെന്ന് രമ്യ ഹരിദാസ്

BI
 വിജയരാഘവന്റെ വിവാദ പരാമര്‍ശം: സിപിഎം വൈകിയെങ്കിലും തെറ്റ് തിരിച്ചറിഞ്ഞതില്‍ സന്തോഷമെന്ന് രമ്യ ഹരിദാസ്


എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശം തെറ്റായിരുന്നെന്ന് വൈകിയെങ്കിലും സിപിഎം തിരിച്ചറിഞ്ഞതില്‍ സന്തോഷമെന്ന് ആലത്തൂരില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുത്ത രമ്യ ഹരിദാസ്. വനിതാ കമ്മീഷനില്‍ നിന്ന് തനിയ്ക്ക് നീതി ലഭിച്ചില്ലെന്നും രാഷ്ട്രീയത്തിനതീതമായി വനിതാ കമ്മീഷന്‍ ചിന്തിക്കണമെന്നും രമ്യ ഹരിദാസ് പറഞ്ഞിരുന്നു.

വിജയരാഘവന്റെ പരാമര്‍ശം തെരഞ്ഞെടുപ്പില്‍ ബാധിച്ചുവെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞിരുന്നു. രമ്യ ഹരിദാസിനെതിരെ വിജയരാഘവന്‍ നടത്തിയ പരാമര്‍ശം പി കെ ബിജുവിന്റെ തോല്‍വിയെ ബാധിച്ചുവെന്നായിരുന്നു എ കെ ബാലന്‍ അഭിപ്രായപ്പെട്ടത്. പരാമര്‍ശം ആലത്തൂരിലെ വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാം എന്ന് പറഞ്ഞ ബാലന്‍ പക്ഷേ ഏതെങ്കിലും രൂപത്തില്‍ അപമാനിക്കണമെന്ന് വിജയരാഘവന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും പറഞ്ഞിരുന്നു. ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാം എന്ന് പറഞ്ഞ ബാലന്‍ ഇതടക്കം എല്ലാ സാധ്യതകളും കാരണങ്ങളും പാര്‍ട്ടി പരിശോധിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

അതേ സമയം മന്ത്രി എ കെ ബാലന്റെ വാക്കുകളെ നിഷേധിച്ച് എ വിജയരാഘവന്‍ രംഗത്തെത്തി. രമ്യ ഹരിദാസിനെതിരായി താന്‍ നടത്തിയത് രാഷ്ട്രീയ പരാമര്‍ശം മാത്രമാണ്. എ കെ ബാലന്‍ തനിക്കെതിരെ പറയുമെന്ന് തോന്നുന്നില്ല. എന്താണ് എ കെ ബാലന്‍ അത്തരമൊരു പരാമര്‍ശം നടത്താന്‍ കാരണമെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും വിജയരാഘവന്‍ പറഞ്ഞു.

 

Viral News

Read more topics: ramya haridas, cpim
English summary
ramya haridas about cpim
topbanner

More News from this section

Subscribe by Email