Friday April 3rd, 2020 - 10:09:am
topbanner

കെമാല്‍പാഷ വര്‍ഗീയ സംഘടനകളുടെ മെഗാഫോണല്ല; വിമര്‍ശനം ദൗഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല

JB
 കെമാല്‍പാഷ വര്‍ഗീയ സംഘടനകളുടെ മെഗാഫോണല്ല; വിമര്‍ശനം ദൗഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ജസ്റ്റിസ് കെമാല്‍പാഷയെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെമാല്‍പാഷക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനം ദൗര്‍ഭാഗ്യകരമെന്ന് ചെന്നിത്തല പറഞ്ഞു. കെമാല്‍പാഷ വര്‍ഗീയ സംഘടനകളുടെ മെഗാഫോണല്ല. നാട്ടില്‍ നടക്കുന്ന കാര്യങ്ങളാണ് കെമാല്‍പാഷ പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മുന്‍ ന്യായാധിപന്‍ ജമാഅത്തെ ഇസ് ലാമിയുടെ നാവായി മാറുകയാണെന്നാണ് തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിക്ക് മറുപടിയുമായി കെമാല്‍പാഷ രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രിക്ക് ചിലപ്പോള്‍ നരേന്ദ്ര മോദിയെയും ഭരണകൂടത്തെയും ഭയം കാണും. തനിക്ക് അത്തരം ഭയമില്ല. വാളയാര്‍, മാവോയിസ്റ്റ് കൊലപാതകം, യു.എ.പി.എ കേസ് എന്നീ വിഷയങ്ങളില്‍ നിലപാട് സ്വീകരിച്ചതിന്റെ പേരിലാകും പിണറായിയുടെ വിമര്‍ശനമെന്നും കെമാല്‍പാഷ പറഞ്ഞു.

 

Read more topics: ramesh chennithala, kamal pasha,
English summary
ramesh chennithala react on kamal pasha issue
topbanner

More News from this section

Subscribe by Email