Thursday October 17th, 2019 - 3:43:am
topbanner

മരട് ഫ്‌ളാറ്റ് വിഷയത്തില്‍ ഇരയ്‌ക്കൊപ്പമോ വേട്ടക്കാരനൊപ്പമോ?; മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ്

JB
മരട് ഫ്‌ളാറ്റ് വിഷയത്തില്‍ ഇരയ്‌ക്കൊപ്പമോ വേട്ടക്കാരനൊപ്പമോ?; മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: മരട് ഫ്‌ളാറ്റ് വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണോ അതോ വേട്ടക്കാരനൊപ്പമാണോ. എന്തുകൊണ്ട് സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. മരടിലെ ഫ്‌ളാറ്റുടമകളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മരടിലെ ഫ്‌ലാറ്റ് പൊളിക്കാനുള്ള തീരുമാനം തെറ്റാനാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ചീഫ് സെക്രട്ടറി മുഖേന സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം. സുപ്രീംകോടതിയോട് സബ് കമ്മിറ്റി റിപ്പോര്‍ട്ട് പിന്‍വലിക്കാനുള്ള അനുവാദം തേടണം. എന്തിനാണ് സര്‍ക്കാര്‍ ഫ്‌ലാറ്റ് പൊളിക്കാന്‍ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി മുഖേന സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഫ്‌ലാറ്റിലെ ബഹുഭൂരിപക്ഷവും സാധാരണക്കാരായ ആളുകളാണ്. സര്‍ക്കാര്‍ ഇവരുടെ വിഷയത്തില്‍ ജാഗ്രതയോടെ ഇടപെടുന്നില്ലെന്ന പരാതി തനിക്കുണ്ട്. ഈ വിഷയത്തില്‍ അടിയന്തമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അനധികൃതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എല്ലാ സര്‍ക്കാരും നിയമം പാസാക്കി റെഗുലറൈസ് ചെയ്തിട്ടുണ്ട്. പിഴചുമത്തി റെഗുലറൈസ് ചെയ്യുന്ന സാഹചര്യമാണ് ഉള്ളത്. എന്നാല്‍ ഈ പുതിയ നിയമപ്രകാരം എന്തിനാണ് മരടിലെ ഫ്‌ലാറ്റ് പൊളിക്കുന്നത്. കേന്ദ്ര അറ്റോര്‍ണി ജനറലുമായി ബന്ധപ്പെട്ട് നിയമപരമായ നടപടികളുമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

English summary
ramesh chennithala aganist pinarayi on maradu issue
topbanner

More News from this section

Subscribe by Email