Wednesday May 27th, 2020 - 9:14:am

സര്‍ക്കാരിന്റെ മൊറട്ടോറിയത്തിന് ബാങ്കുകള്‍ വില കല്‍പിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല

JB
സര്‍ക്കാരിന്റെ മൊറട്ടോറിയത്തിന് ബാങ്കുകള്‍ വില കല്‍പിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയത്തിന് ബാങ്കുകള്‍ വില കല്‍പിക്കുന്നില്ലെന്നതിന് തെളിവാണ് നെടുമങ്ങാട് സംഭവമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജപ്തി നടപടിയുടെ പേരില്‍ നിര്‍ധന പട്ടികജാതി കുടുംബത്തെ പെരുവഴിയിലാക്കിയ നടപടി വാര്‍ത്തയാക്കിയതോടെ ബാങ്കിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. 11 വയസ്സായ പെണ്‍കുട്ടിയും അമ്മയും ഉള്‍പ്പെട്ട കുടുംബത്തെ കഴിഞ്ഞ ദിവസം വൈകിട്ടാണ് വീട്ടില്‍ നിന്ന് ഇറക്കിവിട്ടത്. മാറി ഉടുക്കാന്‍ തുണി പോലും ഇല്ലാതെ കുടുംബം രാത്രി ചെലവഴിച്ചത് വീടിന്റെ തിണ്ണയിലാണ്. വെറും രണ്ടു ലക്ഷത്തി എണ്‍പതിനായിരം രൂപയുടെ പേരിലാണ് പതിനൊന്നു വയസുകാരി വേണിയെയും കുടുംബത്തെയും ബാങ്കുകാര്‍ വീട്ടില്‍ നിന്നും ഇറക്കി വിട്ടത്.

 

English summary
ramesh chennithala aganist bank on moritoriyum issue
topbanner

More News from this section

Subscribe by Email