Monday June 1st, 2020 - 11:59:am

ഗവര്‍ണറുടെ പെരുമാറ്റം ബിജെപി സംസ്ഥാന പ്രസിഡന്റിന്റേതുപോലെയാണെന്ന് രമേശ് ചെന്നിത്തല

suji
ഗവര്‍ണറുടെ പെരുമാറ്റം ബിജെപി സംസ്ഥാന പ്രസിഡന്റിന്റേതുപോലെയാണെന്ന് രമേശ് ചെന്നിത്തല

ഗവര്‍ണറുടെ പെരുമാറ്റം ബിജെപി സംസ്ഥാന പ്രസിഡന്റിന്റേതുപോലെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീംകോടതി പൗരത്വ നിയമ ഭേദഗതി ചവറ്റുകുട്ടയില്‍ തള്ളുമെന്നും ചെന്നിത്തല പറഞ്ഞു. ഭരണ പ്രതിപക്ഷത്തിന്റെ സംയുക്ത പ്രതിഷേധത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചത് മുഖ്യമന്ത്രിയാണെന്ന് ചെന്നിത്തല ആരോപിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തന്നോട് ആലോചിക്കാതെ പൗരത്വ നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിച്ചിരിക്കുന്നത്. താനും മുഖ്യമന്ത്രിയും ഒന്നും ഭരണഘടനയ്ക്ക് മുകളിലല്ല. തന്നോട് ആലോചിക്കാതെ കേന്ദ്ര നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ പോയത് ശരിയായില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഇതിന് മറുപടി പറയണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതിനിടെ സിപിഎം ജനറല്‍ സെക്രട്ടറിയടക്കം ഗവര്‍ണറുടെ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഗവര്‍ണര്‍ ഭരണഘടന വായിച്ചുനോക്കണം. സര്‍ക്കാരിനെതിരെ റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് നല്‍കാം എന്നുള്ളതാണ് ഗവര്‍ണര്‍ക്ക് ആകെ ചെയ്യാവുന്ന കാര്യം. നടപടികള്‍ സ്വീകരിക്കാനുള്ള അധികാരം ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനാണെന്നും യെച്ചൂരി പറഞ്ഞു

 

English summary
ramesh chennithala against governor
topbanner

More News from this section

Subscribe by Email