Saturday April 4th, 2020 - 7:41:pm
topbanner

ഡല്‍ഹിയില്‍ ഗുജറാത്ത് കലാപം ആവര്‍ത്തിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല

JB
ഡല്‍ഹിയില്‍ ഗുജറാത്ത് കലാപം ആവര്‍ത്തിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:ഡല്‍ഹിയില്‍ ഗുജറാത്ത് കലാപം ആവര്‍ത്തിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ്രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ ആളിപ്പടര്‍ന്ന വര്‍ഗീയ കലാപം നിയന്ത്രിക്കുന്നതിന് നരേന്ദ്രമോദിക്കും അമിത്ഷാക്കും കഴിഞ്ഞില്ലന്ന് മാത്രമല്ല, അക്രമികളെ വെള്ളപൂശുന്ന നിലപാടുമായാണ് അവര്‍ ഇറങ്ങിയിരിക്കുന്നത്. രാജ്യത്ത് നിയമവാഴ്ച ഉറപ്പുവരുത്താന്‍ ഉത്തരവാദിത്തമുള്ള ഒരു പദവിയില്‍ ഇരുന്നാണ് ഡല്‍ഹി കലാപം ആസൂത്രിതമല്ലെന്ന് അമിത് ഷാ പറഞ്ഞത്. ഇനി ആ കസേരയില്‍ ഇരിക്കാന്‍ അദ്ദേഹത്തിന് യാതൊരു യോഗ്യതയുമില്ല. എത്രയും പെട്ടെന്ന് രാജിവച്ചൊഴിയുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സമാധാനപരമായി നടന്ന സി.എ.എ വിരുദ്ധ സമരത്തിനെതിരെ അക്രമണത്തിന് ആഹ്വാനം നടത്തിയത് കപില്‍മിശ്ര അടക്കമുള്ള ബി.ജെ.പി നേതാക്കളാണ്. കലാപത്തിന് ഊടും പാവും നെയ്ത ഇവരെയാണ് കല്‍ത്തുറുങ്കില്‍ അടയ്ക്കേണ്ടത്. ഡല്‍ഹിയില്‍ അടിയന്തിരമായി സമാധാനം പുനഃസ്ഥാപിക്കേണ്ട എല്ലാ ഉത്തരവാദിത്വവും കേന്ദ്ര സര്‍ക്കാരിനാണ്. രാജ്യ തലസ്ഥാനത്ത് കലാപം അഴിച്ചുവിട്ടവരില്‍ ഒരാളെയും വെറുതെ വിടരുതെന്നും ചെന്നിത്തല പറഞ്ഞു.

Read more topics: ramesh chennithala, bjp, delhi issue,
English summary
ramesh chennithala against bjp on delhi issue
topbanner

More News from this section

Subscribe by Email