Monday October 21st, 2019 - 3:03:am
topbanner

ശാരദ ചിട്ടി തട്ടിപ്പ് കേസ്; മുന്‍ കമ്മീഷ്ണര്‍ രാജീവ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

JB
 ശാരദ ചിട്ടി തട്ടിപ്പ് കേസ്; മുന്‍ കമ്മീഷ്ണര്‍ രാജീവ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊല്‍ക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷ്ണര്‍ രാജീവ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അലിപോര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. നേരത്തെയും കേസുമായി ബന്ധപ്പെട്ട സിബിഐ നടപടിയില്‍നിന്നും ഒഴിഞ്ഞു മാറാന്‍ രാജീവ് കുമാര്‍ ശ്രമിച്ചിരുന്നു.വെള്ളിയാഴ്ചയാണ് രാജീവ് കുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കേസില്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാന്‍ സിബിഐക്ക് വാറന്റ് വേണ്ടെന്ന് കോടതി വ്യക്തമാക്കിയതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യത്തിന് രാജീവ് കുമാര്‍ ശ്രമിച്ചത്. നിലവില്‍ പശ്ചിമ ബംഗാള്‍ സിഐഡി അഡീഷ്ണല്‍ ഡയറക്ടര്‍ ജനറലാണ് രാജീവ് കുമാര്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഏതാനും ആഴ്ചകളായി ചോദ്യംചെയ്യലിന് ഹാജരാകാന്‍ രാജീവ് കുമാറിനോട് സിബിഐ ആവശ്യപ്പെട്ടെങ്കിലും അവധിയില്‍ ആണെന്ന കാരണം പറഞ്ഞ് രാജീവ് കുമാര്‍ ചോദ്യംചെയ്യലില്‍നിന്നും ഒഴിഞ്ഞുമാറിക്കൊണ്ടിരിക്കുകയാണ്. തുടര്‍ന്ന് വീട്ടു തടങ്കലിനു സമാനമായ അന്തരീക്ഷം സിബിഐ സൃഷ്ടിച്ചു. ഇതേത്തുടര്‍ന്നാണ് രാജീവ് കുമാര്‍ സിബിഐയോട് സഹകരിച്ചത്.

മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടുന്ന ശാരദാ ചിട്ടി തട്ടിപ്പ് കേസിലെ രേഖകള്‍ രാജീവ് കുമാര്‍ നശിപ്പിച്ചെന്നാണ് സിബിഐ ആരോപിക്കുന്നത്. 2500 കോടിയുടെ ചിട്ടി തട്ടിപ്പ് കേസ് അന്വേഷിച്ചത് രാജീവ് കുമാര്‍ ആയിരുന്നു. 2014ല്‍ ശാരദാ ചിട്ടി ഫണ്ട് സിബിഐക്ക് വിടുന്നതുവരെ രാജീവ് കുമാറാണ് കേസ് അന്വേഷിച്ചിരുന്നത്.

English summary
rajeev kumar anticipatory bail rejected
topbanner

More News from this section

Subscribe by Email