Friday November 22nd, 2019 - 12:06:am
topbanner

കാലവർഷം ശക്തി കുറഞ്ഞു; വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരിക്കുന്ന യെല്ലോ അലേര്‍ട്ടുകള്‍ പിന്‍വലിച്ചു

RA
കാലവർഷം ശക്തി കുറഞ്ഞു;  വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരിക്കുന്ന യെല്ലോ അലേര്‍ട്ടുകള്‍ പിന്‍വലിച്ചു

കേരളത്തില്‍ മണ്‍സൂണ്‍ ദുര്‍ബലമായതോടെ വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരിക്കുന്ന യെല്ലോ അലേര്‍ട്ടുകള്‍ പിന്‍വലിച്ചു.കാലാവസ്ഥാ വകുപ്പിന്റെ ജൂണ്‍ 12 വരെയുള്ള കണക്കുപ്രകാരം കേരളത്തില്‍ ലഭിച്ച മഴ ശരാശരിയില്‍ നിന്ന് 30% കുറഞ്ഞുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ മാത്രമാണ് ശരാശരിയില്‍ കൂടുതല്‍ മഴ ലഭിച്ചത്.

അതേ സമയം തീരപ്രദേശങ്ങളില്‍ മൂന്ന് മുതല്‍ 4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകുമെന്നും തീരദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കാലവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം വലിയതുറയിലുള്‍പ്പെടെ കടലാക്രമണം രൂക്ഷമാണ്.

 ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരീയ തോതില്‍ മഴയ്ക്കു സാധ്യതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അതേ സമയം കടലില്‍ 4 മീറ്റര്‍ വരെ ഉയരത്തില്‍ തീരമാലകള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.തിരുവനന്തപുരം ലത്തീന്‍ അതിരൂപത മേജര്‍ ആര്‍ച്ച് ബിഷപ്പ് എം. സൂസപാക്യം കടലാക്രമണം ഉണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: rain, yellow alert, widrow
English summary
rain yellow alert widrow
topbanner

More News from this section

Subscribe by Email