Sunday August 9th, 2020 - 7:35:pm

മഴ തുടരുന്നു ; എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വെള്ളം കയറി ; ട്രെയ്ന്‍ ഗതാഗതം നിലച്ചു

suji
മഴ തുടരുന്നു ; എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വെള്ളം കയറി ; ട്രെയ്ന്‍ ഗതാഗതം നിലച്ചു

തെക്കന്‍ കേരളത്തിലും മദ്ധ്യ കേരളത്തിലും ശക്തമായ മഴ തുടരുന്നതോടെ ട്രെയിന്‍ ഗതാഗതം താറുമാറായി. എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷന്റെ ട്രാക്കില്‍ ഉള്‍പ്പടെ വെള്ളം കയറിയതിനെ തുടര്‍ന്ന് റെയില്‍ ഗാതഗതം നിറുത്തിവച്ചതായി അധികൃതര്‍ അറിയിച്ചു. സൗത്ത് സ്‌റ്റേഷനില്‍ വെള്ളം കയറിയതിനെ തുടര്‍ന്നു വിവിധ സ്‌റ്റേഷനുകളില്‍ ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. സൗത്തില്‍ നിന്നു പുറപ്പെടേണ്ട ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകും. സൗത്ത് സ്‌റ്റേഷനില്‍ എത്തിയവര്‍ മെട്രോയില്‍ കയറി നോര്‍ത്തിലെത്തി യാത്ര തുടരാന്‍ ശ്രമിക്കണമെന്നും റെയില്‍വേ അധികൃതര്‍ നിര്‍ദേശിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംസ്ഥാനത്ത് അഞ്ച് നിയമസഭ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ചെങ്കിലും കനത്ത മഴ വില്ലനായതോടെ പോളിംഗ് ബൂത്തുകളില്‍ തിരക്ക് കുറവാണ് അനുഭവപ്പെടുന്നത്. മഞ്ചേശ്വരം ഒഴികെയുള്ള നാല് മണ്ഡലങ്ങളിലും കനത്ത മഴ തുടരുകയാണ്. വെള്ളക്കെട്ടും വെളിച്ചക്കുറവും കാരണം എറണാകുളത്തെ ചില പോളിംഗ് ബൂത്തുകള്‍ മാറ്റി ക്രമീകരിച്ചു. ആദ്യ മണിക്കൂറില്‍ തിരക്ക് കുറഞ്ഞതോടെ ആശങ്കയിലാണ് മുന്നണികള്‍. ഉച്ചയ്ക്ക് മുമ്പ് വോട്ടര്‍മാരെ പോളിംഗ് ബൂത്തുകളില്‍ എത്തിക്കാനാണ് പ്രവര്‍ത്തകരുടെ ശ്രമം. എറണാകുളത്തെ ഒരു ബൂത്തുകളില്‍ പോലും ഇപ്പോള്‍ തിരക്കില്ല.

English summary
rain affect in ernakulam south railway stattion
topbanner

More News from this section

Subscribe by Email