Thursday January 30th, 2020 - 3:21:am
topbanner

ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; ഓര്‍മ്മകളില്‍ രാഹുല്‍ ഗാന്ധി

JB
ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; ഓര്‍മ്മകളില്‍ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും കേരള ഗവര്‍ണ്ണറുമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിതിന്റെ നിര്യാണത്തില്‍ അതീവ ദുഖിതനെന്ന് രാഹുല്‍ ഗാന്ധി. ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രിയായിരുന്നുവെന്നും അവരുടെ മരണത്തില്‍ അതിയായ ദുഃഖമുണ്ടെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഷീല ദീക്ഷിതുമായി വ്യക്തിപരമായ അടുപ്പം കാത്തു സൂക്ഷിച്ചിരുന്നുവെന്നും ഷീല ദീക്ഷിതിന്റെ ബന്ധുക്കളോടും ഡല്‍ഹി നിവാസികളോടും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മൂന്ന് തവണ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് (81) ഇന്ന് വൈകിട്ടാണ് അന്തരിച്ചത്. ഡല്‍ഹിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അവര്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിച്ചത്. 15 വര്‍ഷത്തോളം ഷീല ദീക്ഷിത് ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു.

മറ്റു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഷീലാ ദീക്ഷിതിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഷീല ദീക്ഷിതിന്റെ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ഷീല ദീക്ഷിതിന്റെ മരണം കോണ്‍ഗ്രസിന് തീരാനനഷ്ടമാണെന്നും അവര്‍ ഒരു ജനനായികയായിരുന്നുവെന്നും ഗെലോട്ട് ട്വീറ്റില്‍ കുറിച്ചു.

ഷീല ദീക്ഷിത് ഡല്‍ഹിയ്ക്കു വേണ്ടിയും ഈ രാജ്യത്തിന് വേണ്ടിയും ചെയ്ത കാര്യങ്ങള്‍ ജനങ്ങള്‍ എക്കാലവും ഓര്‍മിക്കുമെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ വാക്കുകള്‍. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ ഷീല ദീക്ഷിത് പാര്‍ട്ടിയ്ക്കും ദേശീയ രാഷ്ട്രകീയത്തിനും ഡല്‍ഹിയ്ക്കും നല്‍കിയ സംഭാവനകള്‍ വലുതാണെന്നും പ്രിയങ്ക പ്രതികരിച്ചു. ഷീല ദീക്ഷിത് തന്നെ സ്‌നേഹിച്ചിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു.

English summary
rahul gandhi remembering sheela deshith
topbanner

More News from this section

Subscribe by Email