Monday September 16th, 2019 - 12:06:pm
topbanner
Breaking News
jeevanam

പുത്തുമലയില്‍ കണ്ടെത്താനുള്ളത് അഞ്ചുപേരെ ; തെരച്ചില്‍ തുടരേണ്ടതില്ലെന്ന് ബന്ധുക്കള്‍, ദുരന്ത നിവാരണ സേന തെരച്ചില്‍ നിര്‍ത്തി

suji
പുത്തുമലയില്‍ കണ്ടെത്താനുള്ളത് അഞ്ചുപേരെ ; തെരച്ചില്‍ തുടരേണ്ടതില്ലെന്ന് ബന്ധുക്കള്‍, ദുരന്ത നിവാരണ സേന തെരച്ചില്‍ നിര്‍ത്തി

പുത്തുമലയില്‍ ഉരുള്‍പൊട്ടല്‍ നടന്ന പ്രദേശത്തെ തെരച്ചില്‍ ദുരന്തനിവാരണ സേന അവസാനിപ്പിക്കുന്നു. എന്നാല്‍ അഗ്‌നിശമനസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തെരച്ചില്‍ തുടരുമെന്നും അറിയിച്ചിട്ടുണ്ട്. അഞ്ചുപേരെ കൂടിയാണ് ഇനി പുത്തുമലയില്‍ കണ്ടെത്താനുള്ളത്. അതില്‍ നാലുപേരുടെ ബന്ധുക്കള്‍ തെരച്ചില്‍ നിര്‍ത്തുന്നതിന് സമ്മതം അറിയിച്ചിട്ടുണ്ട്. ഒരു കുടുംബം ആവശ്യപ്പെട്ടത് കൊണ്ടാണ് അഗ്‌നിശമനസേനയും നാട്ടുകാരും നടത്തുന്നത്. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെത്തിയ മൃതദേഹങ്ങളുടെ ഡിഎന്‍എ ഫലം പുറത്ത് വന്നിട്ടില്ല.

കാണാതായവര്‍ക്ക് വേണ്ടി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിവന്ന തെരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ കാണാതായവരുടെ ബന്ധുക്കളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും തൃപ്തി പ്രകടിപ്പിച്ചു. കാണാതായവരുടെ ബന്ധുക്കള്‍ പങ്കെടുത്ത യോഗത്തില്‍ യോഗത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ തെരച്ചിലില്‍ ഫലമുണ്ടായില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ മേപ്പാടി പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ദുരന്തത്തില്‍ കാണാതായ അഞ്ചുപേരില്‍ നാലുപേരുടെ കുടുംബങ്ങള്‍ തെരച്ചില്‍ അവസാനിപ്പിക്കാമെന്ന അഭിപ്രായം യോഗത്തില്‍ മുന്നോട്ട് വച്ചു. എന്നാല്‍ ഒരിടത്ത് കൂടി തിരച്ചില്‍ നടത്തണമെന്നാണ് പുത്തുമല സ്വദേശി ഹംസയുടെ മകന്‍ ആവശ്യപ്പെട്ടത്. തിങ്കളാഴ്ച പൊലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തി പച്ചക്കാട് ഭാഗത്ത് തെരച്ചില്‍ നടത്തും.

 

Read more topics: puthumala , search, report
English summary
puthumala search new report
topbanner

More News from this section

Subscribe by Email