Monday March 30th, 2020 - 5:44:pm
topbanner

പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണത്തിനെതിരെ സമരം വീണ്ടും ശക്തമാകുന്നു

JB
പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണത്തിനെതിരെ സമരം വീണ്ടും ശക്തമാകുന്നു

കൊച്ചി. പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണത്തിനെതിരെ സമരം വീണ്ടും ശക്തമാകുന്നു. നിരോധനാഞ്ജ പ്രഖ്യാപിച്ച് നിര്‍മ്മാണം തുടരുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം വ്യാപകമാണ്. പുതുവൈപ്പില്‍ പദ്ധതി പ്രദേശത്ത് സര്‍ക്കാര്‍ ഇപ്പോള്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചിരിക്കുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കനത്ത പൊലീസ് കാവലിലാണ് ടെര്‍മിനല്‍ നിര്‍മ്മാണം. രണ്ടരവര്‍ഷത്തിന് ശേഷമാണ് കഴിഞ്ഞ ഡിസംബറില്‍ സമരസമിതിയുടെ എതിര്‍പ്പ് മറികടന്ന് പുതുവൈപ്പില്‍ എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണം തുടങ്ങിയത്. എന്നാല്‍ നിരോധനാഞ്ജ തുടരുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ഇത് പിന്‍വലിക്കണമെന്നും കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത ജസ്റ്റിസ് പി കെ ഷംസുദീന്‍ പറഞ്ഞു. പുതുവൈപ്പ് പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ജനവാസമേഖലയില്‍ ടെര്‍മിനല്‍ അനുവദിക്കില്ലെന്ന് സമരസമിതിയും കണ്‍വെന്‍ഷനിലൂടെ വ്യക്തമാക്കി.

ബഹുജന കണ്‍വെന്‍ഷന്‍ ഉള്‍പ്പടെയുള്ള പരിപാടികള്‍ സംഘടിപ്പിച്ച് ജനകീയ പിന്തുണയില്‍ പ്രത്യക്ഷ സമരത്തിലേക്കുള്ള തയ്യാറെടുപ്പിലാണ് സമരസമിതി. നേരത്തെ നടന്ന സമരങ്ങള്‍ക്കു നേരെയുണ്ടായ പോലീസ് നടപടികള്‍ ഏറെ വിവാദമായിരുന്നു. നിര്‍മ്മാണത്തിനെതിരെ സമരം തുടരുന്നതിനിടെയാണ് കഴിഞ്ഞ ഡിസംബറില്‍ നാടകീയമായി സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ജില്ലാ കളക്ടര്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചത്. തുടര്‍ന്നു പോലീസ് സംരക്ഷണയിലാണ് നിര്‍മ്മാണം ആരംഭിച്ചത്.

 

English summary
puthu vipin lpg terminal strike again
topbanner

More News from this section

Subscribe by Email