Wednesday September 18th, 2019 - 5:50:pm
topbanner
Breaking News
jeevanam

പുൽപ്പള്ളി വെടിവെയ്പ് കേസിലെ കൊലയാളി പിടിയിലായി : അവശനിലയിലായതിനാൽ ആശുപത്രിയിലാക്കി

NewsDesk
പുൽപ്പള്ളി വെടിവെയ്പ് കേസിലെ കൊലയാളി പിടിയിലായി : അവശനിലയിലായതിനാൽ ആശുപത്രിയിലാക്കി

കൽപ്പറ്റ: പുല്‍പ്പള്ളി കന്നാരംപുഴയില്‍ രണ്ട് യുവാക്കള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ കന്നാരംപുഴ പുളിക്കല്‍ ചാര്‍ലി (42) പോലീസ് പിടിയിലായി. ചീയമ്പം 73 ലെ വനമേഖലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. അവശനിലയിലായ ഇയാളെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പുൽപ്പള്ളി സി.ഐ. ഇ.പി. സുരേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഞായറാഴ്ച്ച ഉച്ചയോടെയാണ് ചാർലിയെ കസ്റ്റഡിയിലെടുത്തത്.

അതിർത്തി തർക്കത്തെ തുടർന്നുണ്ടായ വാക്കേറ്റത്തിൽ വെള്ളിയാഴ്ച രാത്രി അയൽവാസി കൂടിയായ നിധിനെയും ബന്ധു കിഷോറിനെയും ചാർളി വെടി വെക്കുകയായിരുന്നു. നിധിൻ തൽക്ഷണം മരിച്ചു. ചികിൽസയിലുള്ള കിഷോർ അപകടനില തരണം ചെയ്തു. സംഭവത്തിന് ശേഷം ചാർളി വനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു. പോലീസ് നടത്തിയ തിരച്ചിലിലാണ് ചാർളിയെ അവശനിലയിൽ വനത്തിൽ നിന്ന് പിടികൂടിയത്. നിധിന്റെ മൃതദേഹം ശനിയാഴ്ച്ച രാത്രി വീട്ടുവളപ്പിൽ സംസ്കരിച്ചു. നായാട്ടുകാരനായ ചാർളി നിരവധി കേസുകളിൽ പ്രതിയാണ്.

Viral News

Read more topics: wayanad, pulpalli, murder,
English summary
pulpalli murder case kunnaram puzha charly custody
topbanner

More News from this section

Subscribe by Email