Saturday August 24th, 2019 - 12:03:am
topbanner
topbanner

പൊലീസ് റാങ്ക് പട്ടിക; പിഎസ്‍സിയുടെ വിശ്വാസ്യതയെ സംശയിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി

RA
പൊലീസ് റാങ്ക് പട്ടിക;  പിഎസ്‍സിയുടെ വിശ്വാസ്യതയെ സംശയിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: പബ്ലിക് സര്‍വീസ് കമ്മീഷന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രം​ഗത്ത് .  യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിന്‍റെ പേരില്‍ പിഎസ്‍സിയെ ആക്ഷേപിക്കാന്‍ ശ്രമം നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.പി എസ് സി കുറ്റമറ്റ സംവിധാനമാണെന്നും പി എസ് സിക്ക് പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിഎസ്‍സിയുടെ വിശ്വാസ്യതയെ സംശയിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, പൊലീസില്‍ ഒറ്റുകാരുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളില്‍ തെറ്റായി വാര്‍ത്ത വന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെല്ലാം ശരിയാകണമെന്നില്ല. മാധ്യമവാര്‍ത്തകളുടെ പിന്നാലെ പോയാല്‍ വിഷമത്തിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
psc ranklist contraversy pinarayi response
topbanner

More News from this section

Subscribe by Email