Wednesday September 23rd, 2020 - 6:02:pm

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ നടപടി; പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകും

NewsDesk
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ നടപടി; പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകും

കോഴിക്കോട്: കോഴിക്കോട് കോടതി പരിസരത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്ത പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സിറ്റി പൊലീസ് കമ്മീഷണര്‍ ഉമ ബെഹ്‌റ ഡി.ജി.പിക്കും ജില്ലാ കലക്ടര്‍ക്കും സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ടൗണ്‍ എസ്.ഐ പി.എം. വിമോദിന്റെ ഭാഗത്തുനിന്ന് ഗുരുതര കൃത്യവിലോപമുണ്ടായി. എസ്.ഐയുടെ നടപടി പൊലീസ് സേനക്കുതന്നെ കളങ്കമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കുമെന്ന് എസ്.ഐ ഭീഷണിപ്പെടുത്തിയെന്ന ആരോപണം സത്യമാണെന്നും കമീഷണര്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, കോടതിക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയ യു.ഡി.എഫ് അനുഭാവിയായ പബ്ലിക് പ്രോസിക്യൂട്ടറുടെയും മാധ്യമപ്രവര്‍ത്തകര്‍ കോടതിയിലത്തെിയാല്‍ പ്രശ്‌നസാധ്യതയുണ്ടെന്ന ബാര്‍ അസോസിയേഷന്‍ പ്രസിഡന്റിന്റെയും നിലപാട് സംശയാസ്പദമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞു.

'തക്കാരം' ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു; ചിക്കന് ആഴ്ച്ചകളോളം പഴക്കം

നാലുമാസം പിന്നിട്ടിട്ടും ചിക്കുവിന്റെ കൊലപാതകത്തില്‍ ദുരൂഹതകള്‍ മാത്രം ബാക്കി

അഞ്ജലിയുടെ തിരക്കഥ മോശം; പ്രതാപ് പോത്തന്റെ ദുല്‍ഖര്‍ ചിത്രം ഉപേക്ഷിച്ചു

Read more topics: probe, report, Kozhikode, Town, SI
English summary
probe report against Kozhikode Town SI
topbanner

More News from this section

Subscribe by Email