Wednesday September 23rd, 2020 - 5:05:pm

യുവതിയുടെ ആത്മഹത്യയില്‍ ദുരൂഹത; ഭര്‍തൃവീട്ടുകാര്‍ക്കെതിരെ അന്വേഷണം

NewsDesk
യുവതിയുടെ ആത്മഹത്യയില്‍ ദുരൂഹത; ഭര്‍തൃവീട്ടുകാര്‍ക്കെതിരെ അന്വേഷണം

മലയിന്‍കീഴ്: പുളിയറക്കോണം വെള്ളൈക്കടവ് അച്ചത്ത് മഹേഷ് ഭവനില്‍ മഹിജ മോഹനെ(25) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

ഭര്‍തൃവീട്ടിലെ മാനസിക പീഡനം മൂലമാണ് ജീവനൊടുക്കാന്‍ കാരണമെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണം. ശനിയാഴ്ച്ച വൈകിട്ടാണ് ഭര്‍ത്താവ് അഭിലാഷ്‌കുമാറിന്റെ പുളിയറക്കോണത്തെ വീട്ടിനുള്ളില്‍ യുവതിയെ തൂങ്ങിയ നിലയില്‍ കണ്ടത്.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. എന്നാല്‍ സംഭവം നാട്ടുകാര്‍ പറഞ്ഞാണു മഹിജയുടെ വീട്ടുകാര്‍ അറിയുന്നത്. തഹസില്‍ദാറുടെ സാനിധ്യത്തില്‍ വിളപ്പില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മഹിജയുടെ ശരീരത്തില്‍ ആത്മഹത്യക്കുറിപ്പ് എഴുതിട്ടുള്ളതായി കണ്ടെത്തി.

രണ്ടര വര്‍ഷം മുന്‍പാണ് മഹിജയുടെ വിവാഹം. കുറച്ചുനാളുകളായി പലകാരണങ്ങള്‍ പറഞ്ഞു ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മഹിജയെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് സഹോദരന്‍ മഹേഷ് പൊലീസ് മൊഴിനല്‍കി. ആവശ്യപ്പെട്ട സ്ത്രീധനം കൊടുത്തിട്ടും നിരന്തരം ബന്ധുക്കള്‍ ശല്യപ്പെടുത്തിയത്രെ.

ഭര്‍ത്താവ് ഇതിനെ എതിര്‍ക്കാന്‍ ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം മഹിജയുടെ വീട്ടില്‍ സംസ്‌കരിച്ചു. ഒന്നരവയസ്സുള്ള അക്ഷര ഏകമകളാണ്. പരേതനായ മോഹനന്റെയും മണിയമ്മയുടെയും മകളാണ് മഹിജ. വിളപ്പില്‍ പൊലീസിന്റെ അന്വേഷണം തൃപ്തിയല്ലെങ്കില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കുമെന്നു മഹേഷ് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
Probe for woman commits suicide in thirvananthapuram
topbanner

More News from this section

Subscribe by Email