Wednesday September 23rd, 2020 - 7:11:pm

ശ്രീലേഖയ്‌ക്കെതിരായ അന്വേഷണം; ചീഫ് സെക്രട്ടറിക്കെതിരെ കോടിതിയുടെ രൂക്ഷ വിമര്‍ശനം

NewsDesk
ശ്രീലേഖയ്‌ക്കെതിരായ അന്വേഷണം; ചീഫ് സെക്രട്ടറിക്കെതിരെ കോടിതിയുടെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: ഇന്റലിജന്‍സ് മേധാവി എഡിജിപി ആര്‍.ശ്രീലേഖക്കെതിരായ വിജിലന്‍സ് അന്വേഷണം വൈകിപ്പിച്ചെന്ന പരാതിയില്‍ ചിഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിനെതിരെ കോടതിയുടെ രൂക്ഷവിമര്‍ശനം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ശ്രീലേഖയ്‌ക്കെതിരെ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടും സര്‍ക്കാര്‍ നടപടി എടുത്തില്ലെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി പറഞ്ഞു. ഇത് ഉചിതമായില്ലെന്നും കോടതി കുറ്റപ്പെടുത്തി.

രണ്ടു ഉദ്യോഗസ്ഥര്‍ സ്ഥലം മാറിപ്പോയതുകൊണ്ടാണ് അന്വേഷണം വൈകിയതെന്ന ചീഫ് സെക്രട്ടറിയുടെ വാദം കോടതി തള്ളി. ഈ മറുപടി തൃപ്തികരമല്ലെന്നും കോടതി വ്യക്തമാക്കി.

ഗതാഗതകമ്മിഷണറായിരിക്കേ റോഡ്‌സുരക്ഷാ ഫണ്ട് വഴിവിട്ട് ചെലവഴിച്ചതായും അനുമതിയില്ലാതെ അഞ്ച് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചതായും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ശ്രീലേഖയ്‌ക്കെതിരെ വിശദമായ അന്വേഷണത്തിന് മുന്‍ ഗതാഗത കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരി ശുപാാര്‍ശ ചെയ്തത്.

സ്ഥലംമാറ്റത്തിലൂടെ ആര്‍.ശ്രീലേഖ ഗതാഗത കമ്മീഷണറായിരുന്ന കാലയളവില്‍ സാമ്പത്തിക ലാഭം ഉണ്ടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള ഫയല്‍ 2016 ജൂലൈ 25ന് ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ പ്രത്യേക കുറിപ്പോടെ മന്ത്രി എ.കെ. ശശീന്ദ്രനു കൈമാറുകയായിരുന്നു. സെക്രട്ടറിയുടെ ഫയല്‍ ഗതാഗതമന്ത്രി അന്വേഷണം ആവശ്യപ്പെട്ടു ചീഫ് സെക്രട്ടറിക്കു കൈമാറി. നാലു മാസമായിട്ടും ഫയലില്‍ ചീഫ് സെക്രട്ടറി തീരുമാനമെടുത്തില്ല.

സ്വകാര്യമായ പഠനത്തിന് ലണ്ടനില്‍ പോവാന്‍ 2015ജൂലായ്31ന് ശ്രീലേഖ അവധിയില്‍ പ്രവേശിച്ചിരുന്നു. ഇതിന്റെ മറവില്‍ ഓസ്ട്രിയ, ഫ്രാന്‍സ്, ജര്‍മ്മിനി, ബഹ്‌റിന്‍, ദുബായ് എന്നിവിടങ്ങളില്‍ ശ്രീലേഖ സന്ദര്‍ശനം നടത്തിയെന്നും യാത്രയുടേതടക്കം ചെലവുകളെല്ലാം സ്വകാര്യവ്യക്തികളാണ് വഹിച്ചതെന്നും തച്ചങ്കരിയുടെ അന്വേഷണത്തില്‍ കണ്ടെത്തി.

സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശത്തുപോയത് ഗുരുതരമായ അച്ചടക്കലംഘനവും അധികാരദുര്‍വിനിയോഗവുമാണ്. സര്‍ക്കാര്‍ അനുമതിയില്ലാതെ പാലക്കാട് ആര്‍.ടി.ഓഫീസിലും ജോയിന്റ് ആര്‍.ടി.ഓഫീസിലും എ.സിഘടിപ്പിച്ച് നവീകരണം നടത്താന്‍ ശ്രീലേഖ ഉത്തരവിറക്കിയെങ്കിലും ക്രമവിരുദ്ധമാണെന്ന് കണ്ടെത്തി റദ്ദാക്കി.

English summary
probe against r sreelekha; vigilance court criticize chief secretary
topbanner

More News from this section

Subscribe by Email