Wednesday September 23rd, 2020 - 7:09:pm

ദേവസ്വം അഴിമതി; പ്രയാറിനും അജയ് തറയിലിനും എതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

NewsDesk
ദേവസ്വം അഴിമതി; പ്രയാറിനും അജയ് തറയിലിനും എതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം: വ്യാജരേഖകളുണ്ടാക്കി വന്‍തുക യാത്രപ്പടി കൈപ്പറ്റിയെന്നതുള്‍പ്പെടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ബോര്‍ഡംഗമായിരുന്ന അജയ് തറയിലിനുമെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് തെളിവുകള്‍ പുറത്തുവന്നത്. ഇരുവരും മിനിറ്റ്‌സില്‍ തട്ടിപ്പ് നടത്തിയതായും വ്യാജരേക ചമച്ച് യാത്രാപ്പടി തട്ടിയതായും സര്‍ക്കാരിന് തെളിവ് ലഭിച്ചു.

ദേവസ്വം ബോര്‍ഡ് യോഗം നടത്തിയ ദിവസങ്ങളില്‍ തന്നെ കിലോമീറ്ററുകളോളം യാത്ര ചെയ്‌തെന്ന തരത്തില്‍ രേഖകകളുണ്ടാക്കിയാണ് ലക്ഷങ്ങള്‍ തട്ടിയെടുത്തത്,

ദേവസ്വം ബോര്‍ഡ് രേഖകളനുസരിച്ച് 2016 ആഗസ്ത് 16ന് തിരുവനന്തപുരത്ത് ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. 1.15 കോടി രൂപയുടെ മരാമത്ത് പണികള്‍ക്ക് ഉള്‍പ്പെടെ അനുമതി നല്‍കിയ യോഗത്തില്‍ പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലും പങ്കെടുത്തതായും രേഖകളിലുണ്ട്. എന്നാല്‍, ഇതേ ദിവസംതന്നെ ഇരുവരും ശബരിമലയിലേക്കുള്ള യാത്രാബത്ത എഴുതിയെടുത്തത് സംശയങ്ങള്‍ക്കിടയാക്കുന്നു.

യാത്രാബത്തയ്ക്കായി ഇവര്‍ ഹാജരാക്കിയ രേഖകളില്‍ ആ ദിവസം പ്രയാര്‍ ഗോപാലകൃഷ്ണന്‍ ചിതറയില്‍നിന്നും അജയ് തറയില്‍ ആലുവയില്‍നിന്നും ശബരിമലയിലേക്ക് യാത്ര ചെയ്തതായി കാണിക്കുന്നു. യോഗം ചേരാതെ യോഗത്തിന്റ മിനിറ്റ്‌സ് എഴുതിയുണ്ടാക്കി. അല്ലെങ്കില്‍ യാത്രാബത്തയ്്ക്കായി യാത്ര ചെയ്തുവെന്ന് വ്യാജരേഖയുണ്ടാക്കി. പ്രയാറിന്റെയും അജയ്തറയിലിന്റെയും ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായി. ദേവസ്വം ബോര്‍ഡില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന സര്‍ക്കാര്‍ നിലപാട് ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന തെളിവുകള്‍.

കൂടാതെ, അജയ്തറയിലിന്റെ സ്റ്റാഫിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ചുമതലയുണ്ടായിരുന്ന ക്ഷേത്രത്തില്‍നിന്ന് ഏഴുലക്ഷം രൂപ വകമാറ്റിയതായി ആരോപണമുയര്‍ന്നിരുന്നു. ക്രമക്കേട് പിടികൂടിയപ്പോള്‍ പണം തിരിച്ചടച്ച് കേസ് ഇല്ലാതാക്കാന്‍ ശ്രമിച്ചു. ദേവസ്വം പ്രസിഡന്റായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണന്റെ സ്റ്റാഫിലുണ്ടായിരുന്ന അടിച്ചുതളിക്കാരനെ വാച്ചറായി ചട്ടം മറികടന്ന് നിയമനം നടത്തിയതും അജയ്തറയിലിന്റെ സ്റ്റാഫിലുണ്ടായിരുന്ന മറ്റൊരാളെ ശംഖുംമുഖം ക്ഷേത്രത്തിന്റെ ചുമതലക്കാരനായി നിയമിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു.

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരായി 24പേരെ നിയമിക്കുന്നതിനും ദേവസ്വം സ്ഥാപനങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നതിനും കൈക്കൂലി വാങ്ങിയതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.

English summary
Probe against Prayar, Ajay Tharayil for swindling money
topbanner

More News from this section

Subscribe by Email