Thursday August 13th, 2020 - 11:04:pm

'ഞാൻ അവളെ കൊന്നു' : കൊലക്കുശേഷം പോലീസിന് ഭർത്താവിന്റെ വാട്‌സാപ്പ് സന്ദേശം : പ്രേം കുമാറും കാമുകിയും അറസ്റ്റിലായ വഴി ഇങ്ങനെ ...

princy
 'ഞാൻ അവളെ കൊന്നു' : കൊലക്കുശേഷം പോലീസിന് ഭർത്താവിന്റെ വാട്‌സാപ്പ് സന്ദേശം : പ്രേം കുമാറും കാമുകിയും അറസ്റ്റിലായ വഴി ഇങ്ങനെ ...

കൊച്ചി: കാമുകിക്കൊപ്പം ജീവിക്കാനായി ഭാര്യയെ കൊലപ്പെടുത്തിയ പ്രേം കുമാറിനെയും കാമുകി സുനിത യെയും പോലീസ് അറസ്റ്റ് ചെയ്യ്തത് വാട്‌സാപ്പിൽ ലഭിച്ച സന്ദേശത്തിലൂടെ. ഭാര്യയെ കൊലപ്പെടുത്തിയ വിവരം പ്രേം കുമാര്‍ വാട്‌സാപ്പിലൂടെ ശബ്ദ സന്ദേശം മുഖേന പോലീസിനെ അറിയിക്കുകയായിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെയാണ് പ്രേം കുമാര്‍ ഫോണിലൂടെ കുറ്റസമ്മതം നടത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതിന്റെ അടിസ്ഥാനത്തില്‍ കേരളാപോലീസ് തിരുച്ചിറപ്പള്ളി പോലീസുമായി ബന്ധപ്പെട്ടാണ് വിദ്യയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പ്രേം കുമാര്‍ തിരിച്ചറിഞ്ഞതും വാട്‌സാപ്പ് മുഖേനയാണ്. തിരുച്ചിറപ്പള്ളി പോലീസ് വിദ്യയുടെ മൃതദേഹത്തിന്റെ ഫോട്ടോ കേരളാപോലീസിന് അയച്ചു.

ഇത് പ്രേം കുമാറിന് അയച്ചു കൊടുക്കുകയും മൃതദേഹം വിദ്യയുടേത് തന്നെയെന്ന് ഉറപ്പിക്കുകയുമായിരുന്നു. തിരുവനന്തപുരത്ത് പേയാടുള്ള വീട്ടില്‍ വച്ചാണ് വിദ്യയെ ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. തൃപ്പൂണിത്തുറയിലെ വാടക വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്.

സ്‌കൂള്‍ റീയൂണിയനില്‍ വച്ചാണ് പ്രേംകുമാര്‍ മുന്‍ സഹപാഠിയായ തിരുവനന്തപുരം സ്വദേശി സുനിതയെ കണ്ടുമുട്ടുന്നത്. റീയൂണിയനു ശേഷം സുനിതയുമായി അടുത്ത പ്രേംകുമാര്‍ ഭാര്യയെ കൊലപ്പെടുത്തി കാമുകിക്കൊപ്പം ജീവിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി തന്ത്രപൂര്‍വം പ്രേംകുമാര്‍ വിദ്യയെ തിരുവനന്തപുരത്ത് പേയാടുള്ള വില്ലയിലേക്ക് കൊണ്ടുവരികയായിരുന്നു. വിദ്യയ്ക്ക് മദ്യം നല്‍കിയ ശേഷമാണ് കൊലപ്പെടുത്തിയത്.

കൊലയ്ക്ക് ശേഷം നേത്രാവതി എക്‌സ്പ്രസില്‍ വിദ്യയുടെ മൊബൈല്‍ ഫോൺ ഉപേഷിക്കുകയായിരുന്നു . കൊലപാതകം നടന്ന സമയത്ത് സുനിതയും സംഭവസ്ഥലത്തുണ്ടായിരുന്നു. ഏറെനാളായി ഇവിടെ ഭാര്യാ ഭര്‍ത്താക്കന്‍മാരായി പ്രേംകുമാറും സുനിതയും താമസിക്കുകയായിരുന്നു എന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.തിരുച്ചിറപ്പള്ളി പോലീസ് അനാഥ മൃതദേഹമെന്ന് കരുതി സംസ്‌കരിച്ച വിദ്യയുടെ മൃതദേഹം വീണ്ടും പുറത്തെടുത്താണ് ഇപ്പോള്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത്.

Read more topics: kerala, vidhya, murder,
English summary
prem kumar WhatsApp Message To The Police After The Murder
topbanner

More News from this section

Subscribe by Email