Friday August 7th, 2020 - 12:47:am

പ്രവാസികളെ തിരികെ നാട്ടിലേക്ക് എത്തിക്കാനുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസിന്‍റെ ആദ്യ വിമാനം യുഎഇ യിലേക്ക് പുറപ്പെട്ടു

RA
പ്രവാസികളെ തിരികെ നാട്ടിലേക്ക് എത്തിക്കാനുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസിന്‍റെ ആദ്യ വിമാനം യുഎഇ യിലേക്ക് പുറപ്പെട്ടു


കൊച്ചി: പ്രവാസികളെ തിരികെ നാട്ടിലേക്ക് എത്തിക്കാനുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസിന്‍റെ ആദ്യ വിമാനം യുഎഇ യിലേക്ക് പുറപ്പെട്ടു. 15 അംഗ ക്യാബിന്‍ ക്രൂകളുമായി അബുദാബിയിലേക്കാണ് ആദ്യം പറന്നിരിക്കുന്നത്. അഞ്ചു മണിയോടെ അബുദാബിയില്‍ നിന്നും യാത്രക്കാരുമായി വിമാനം തിരികെ കൊച്ചിയിലേക്ക് മടങ്ങും. ഇന്ന് രാത്രി 9.40 ഓടെ തിരികെയെത്തും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

യുഎഇ യില്‍ നിന്നും രണ്ടു വിമാനങ്ങളിലായി 347 യാത്രക്കാരാണ് ഇന്ന് രാത്രിയോടെ കേരളത്തില്‍ എത്തുക. കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും രണ്ടു സര്‍വീസുകളാണ് ആദ്യ ദിവസം നടക്കുക. ദുബായില്‍ നിന്നുമാണ് കോഴിക്കോട്ടേക്ക് വിമാനം വരുന്നത്. കരിപ്പൂരിലെത്തുക 170 യാത്രക്കാരാണ്. ഇവരില്‍ ഭൂരിപക്ഷവും മലപ്പുറത്ത് നിന്നുള്ളവരാണ്. 177 പേരാണ് അബുദാബിയില്‍ നിന്നും മടങ്ങുന്നത്.

മുന്‍ഗണനാക്രമത്തിലാണ് യാത്രക്കാരെ തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ടുലക്ഷം പേര്‍ റജിസ്റ്റര്‍ ചെയ്തതില്‍ 6,500 പേര്‍ ഗര്‍ഭിണികളാണ്. ദുബായ് കോഴിക്കോട് വിമാനത്തില്‍ വരുന്നവരില്‍ 11 ഗര്‍ഭിണികള്‍ ഉണ്ട്. ഇവരും ഇവര്‍ക്കൊപ്പമുള്ള കുടുംബാംഗങ്ങളും, രോഗികളും ചികിത്സവേണ്ടുന്നവരും, ജോലിപോയവര്‍, വിസ ക്യാന്‍സല്‍ ചെയ്യപ്പെട്ട കുടുംബങ്ങള്‍, ഉറ്റവര്‍ മരിച്ചതിനെ തുടര്‍ന്ന് നാട്ടിലെത്താന്‍ കഴിയാതെ പോയവര്‍, വിദ്യാര്‍ത്ഥികള്‍, സന്ദശന വിസയില്‍ കുടുങ്ങിപ്പോയവര്‍, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 50 ദിവസമായി കുടുങ്ങിപ്പോയ രണ്ടു സഹോദരങ്ങള്‍ എന്നിവരെല്ലാം ആദ്യ യാത്രയ്ക്ക് അവസരം കിട്ടിയവരാണ്.

മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ കര്‍ശന നടപടിയാണ്ഏ ര്‍പ്പെടുത്തിയിരിക്കുന്നത്. 30 പേര്‍ വീതമുള്ള സംഘങ്ങളായിട്ടാണ് ഇവരെ പുറത്തെത്തിക്കുക. നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ മൂന്ന് മണിക്കും കരിപ്പൂര്‍ വിമാനത്താവളത്തില്‍ 7 മണിക്ക് മോക്ക്ഡ്രില്‍ നടത്തും. ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ക്ക് വിമാനത്താവളത്തിലേക്ക് കര്‍ശനമായി നിയന്ത്രണമുണ്ട്.

Read more topics: pravasi ,airindia, arrive ,today
English summary
pravasi airindia arrive today
topbanner

More News from this section

Subscribe by Email