Sunday October 20th, 2019 - 6:23:am
topbanner

കണ്ണൂര്‍; ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളില്‍ വൈദ്യുതിത്തൂണ്‍ പൊട്ടിവീണു

NewsDesk
കണ്ണൂര്‍; ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളില്‍ വൈദ്യുതിത്തൂണ്‍ പൊട്ടിവീണു

കല്യാശ്ശേരി: കല്യാശ്ശേരി ബിക്കിരിയന്‍പറമ്പില്‍ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിനുമുകളില്‍ വൈദ്യുതത്തൂണ്‍ പൊട്ടിവീണു. ബൈക്ക് ഓടിച്ചിരുന്ന കല്യാശ്ശേരി പാറക്കടവിലെ പി.വി.രാജേഷ്‌കുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. വീട്ടില്‍നിന്ന് ജോലിക്കായി പോകുന്നതിനിടയില്‍ 8.45-ഓടെയാണ് ബിക്കിരിയന്‍പറമ്പ്-കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കാമ്പസ് റോഡില്‍ തൂണ്‍ മുറിഞ്ഞുവീണത്.

സമീപത്തുനിന്ന് മരം വൈദ്യുതക്കമ്പിയിലേക്ക് വീഴുന്ന ആഘാതത്തിലാണ് രണ്ട് വൈദ്യുതത്തൂണുകള്‍ മുറിഞ്ഞുവീണത്. ഇതിനിടയില്‍ ബൈക്കില്‍നിന്ന് രാജേഷ് ചാടുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം മുതല്‍ പ്രദേശത്ത് വൈദ്യുതിബന്ധം നിലച്ചതിനാലാണ് വലിയ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്.

 

Read more topics: Power, pole, bike, kannur
English summary
Power pole fell on bike in kannur
topbanner

More News from this section

Subscribe by Email