Thursday May 28th, 2020 - 2:57:am

കൊറോണ; പോത്തന്‍കോട് സ്ഥിതി നിയന്ത്രണ വിധേയമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

JB
കൊറോണ; പോത്തന്‍കോട് സ്ഥിതി നിയന്ത്രണ വിധേയമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം പോത്തന്‍കോട് സ്ഥിതി നിയന്ത്രണ വിധേയമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാനത്ത്ഏതെങ്കിലും ഒരു പ്രദേശത്ത് നിന്ന് ഏറ്റവും കൂടുതല്‍ സ്രവ പരിശോധന നടത്തിയത് പോത്തന്‍കോടാണ്. സമൂഹ വ്യാപനത്തിന്റെ സാഹചര്യം നിലവില്‍ പോത്തന്‍കോട്ടില്ല. തിരുവനന്തപുരത്തെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചത് സ്വാഗതം ചെയ്യുന്നതായും കോവിഡ് പ്രതിരോധ നടപടികള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പോത്തന്‍കോടിന്റെ പ്രത്യേക സാഹചര്യത്തില്‍ തച്ചംമ്പള്ളി സ്‌കൂളില്‍ കൊവിഡ് പരിശോധന കേന്ദ്രം പ്രവര്‍ത്തിച്ച് വരികയാണ്. ഇതിനോടകം 178 സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഇന്നും നാളെയുമായി ഈ ഫലങ്ങള്‍ ലഭിക്കും. കൊവിഡ് ബാധിച്ച് മരിച്ച അബ്ദുള്‍ അസീസിന്റെ രോഗ ഉറവിടം കണ്ടെത്താനാകാത്തത് ദൗര്‍ബല്യം തന്നെയാണ്. പോത്തന്‍കോട്ട് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ തുടരും. ജാഗ്രത നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണം. പോത്തന്‍കോടുകാരെന്ന കാരണത്താല്‍ രോഗികള്‍ക്ക്ഡയാലിസിസ് തുടങ്ങിയ ചികിത്സകള്‍ നിഷേധിച്ചാല്‍ നടപടി സ്വീകരിക്കും.

അതേസമയം ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച തിരുവല്ലം സ്വദേശിയുടെ ഭാര്യയെയും, രണ്ട് മക്കളേയും നിരീക്ഷണത്തിലാക്കി.ദുബായിയില്‍ നിന്ന് വന്ന ഇദ്ദേഹം വീട്ടിലെ നിരീക്ഷണത്തിലായിരുന്നതായും മന്ത്രി വ്യക്തമാക്കി.തലസ്ഥാനത്തെ പ്രധാനപ്പെട്ട കേന്ദ്രങ്ങളെല്ലാം അണുവിമുക്തമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

 

English summary
pothankodu under controll says kadakampilli surendran
topbanner

More News from this section

Subscribe by Email