Friday October 22nd, 2021 - 9:03:am

ഭൂമി വിവാദം ; സഹായ മെത്രാനെതിരെ പ്രതിഷേധം ശക്തമായതോടെ പൊന്തിഫിക്കല്‍ കുര്‍ബാന ഉപേക്ഷിച്ചു

suji
ഭൂമി വിവാദം ; സഹായ മെത്രാനെതിരെ പ്രതിഷേധം ശക്തമായതോടെ പൊന്തിഫിക്കല്‍ കുര്‍ബാന ഉപേക്ഷിച്ചു

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദം അവസാനിച്ചെന്ന് നേതൃത്വം പറയുമ്പോഴും വിവാദത്തിന്റെ പേരില്‍ വൈദീകര്‍ക്കും രൂപതയ്ക്കുമിടയിലുണ്ടായ അസ്വാരസ്യം ശക്തമാകുന്നു. സഹായ മെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടിലിനെതിരെയാണ് പ്രതിഷേധം. കോതമംഗലം രൂപതയുടെ കീഴിലുള്ള പള്ളിയില്‍ തിരുന്നാള്‍ കുര്‍ബാനയ്ക്ക് നിശ്ചയിച്ചിരുന്ന മാര്‍ ജോസ് പുത്തന്‍വീട്ടിലിനെതിരെ വ്യാപകമായ പോസ്റ്റര്‍ പതിച്ചിരിക്കുകയാണ്. പിതാവ് കുര്‍ബാനയ്‌ക്കെത്തിയാല്‍ ചീമുട്ട എറിയുമെന്ന് വരെയാണ് പ്രതിഷേധക്കാര്‍ വെല്ലുവിളിച്ചിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തൊടുപുഴ ഒളമറ്റം ഡിവൈന്‍ മേഴ്‌സി ആശ്രമത്തില്‍ നടക്കുന്ന തിരുന്നാളും നൊവേനയുമായി ബന്ധപ്പെട്ടാണ് ഇന്ന് മാര്‍ ജോസ് പുത്തന്‍ വീട്ടില്‍ സ്ഥലത്തെത്തേണ്ടിയിരുന്നത്. 3.30 ന് നടത്തേണ്ടിയിരുന്ന പൊന്തിഫിക്കല്‍ കുര്‍ബാനയ്ക്കാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ ബിഷപ് വരുന്നില്ലെന്ന് അറിയിക്കുകയായിരുന്നു.

വന്‍ പ്രതിഷേധ പോസ്റ്ററുകളാണ് ഇവിടെ പ്രചരിക്കുന്നത്. അതേസമയം പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത് ആരാണെന്ന് വ്യക്തമല്ല. പോസ്റ്ററില്‍ പ്രതിഷേധിക്കുന്ന വ്യക്തികളുടേയോ സംഘടനയുടേയോ പേരോ മറ്റ് വിവരങ്ങളോ ഒന്നും നല്‍കിയിട്ടുമില്ല.

 

 

Read more topics: posters, mar jose puthenveettil
English summary
posters against mar jose puthenveettil
topbanner

More News from this section

Subscribe by Email