Friday October 22nd, 2021 - 8:52:am

മുന്‍ മന്ത്രി സി എന്‍ ബാലകൃഷ്ണനെതിരെ കോണ്‍ഗ്രസുകാരുടെ പേരില്‍ പോസ്റ്ററുകള്‍

NewsDesk
മുന്‍ മന്ത്രി സി എന്‍ ബാലകൃഷ്ണനെതിരെ കോണ്‍ഗ്രസുകാരുടെ പേരില്‍ പോസ്റ്ററുകള്‍

തൃശൂര്‍: മുന്‍ സഹകരണ വകുപ്പുമന്ത്രി സി.എന്‍. ബാലകൃഷ്ണനെതിരെ തൃശൂര്‍ നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ബാലകൃഷ്ണന്‍ ബിജെപിയുമായി കൂട്ടുചേരുന്നു എന്നാരോപിച്ചാണ് പോസ്റ്ററുകള്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഐ ഗ്രൂപ്പിന്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മകളെ മേയറാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാലകൃഷ്ണന്റെ നീക്കമെന്നും പോസ്റ്ററുകളില്‍ ആരോപണമുണ്ട്. അതേസമയം സംഭവത്തെ കുറിച്ച് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പ്രതികരിച്ചിട്ടില്ല.

നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പ് വേളയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലും മന്ത്രിക്കെതിരെ സമാനമായ ആരോപണമുണ്ടായിരുന്നു.

 മനോജ് കെ ജയന്റെ വീട്ടില്‍ വെച്ചാണ് മദ്യപാനം തുടങ്ങിയതെന്ന് ഉര്‍വശി

English summary
posters against ex minister c n balakrishnan in thirussur
topbanner

More News from this section

Subscribe by Email