Tuesday October 22nd, 2019 - 2:21:pm
topbanner

സ്വാശ്രയ കോളേജുകളിലും വിദ്യാര്‍ഥി രാഷ്ട്രീയം അനുവദിക്കണമെന്ന് കോടിയേരി

Anju NC
സ്വാശ്രയ കോളേജുകളിലും വിദ്യാര്‍ഥി രാഷ്ട്രീയം അനുവദിക്കണമെന്ന് കോടിയേരി


തിരുവനന്തപുരം: സാശ്രയ കോളേജുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം അനുവദിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിനായി നിയമനിര്‍മാണം കൊണ്ടുവരുമെന്നും കോടിയേരി പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ വാണിജ്യവത്കരണത്തിനെതിരെ ശക്തമായ നിലപാടുകള്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എഫ്‌ഐ വിദ്യാര്‍ഥി മഹാസംഗമം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മാര്‍ക്‌സിസ്റ്റുകാര്‍ ആക്രമണങ്ങള്‍ നടത്തുകയാണെന്ന പ്രചാരണം തെറ്റാണ്. മാര്‍ക്‌സിസം മുന്നോട്ടുവെക്കുന്നത് കഴുത്തറുക്കാനുള്ള ചിന്തയല്ല. കേരളത്തില്‍ 216 കമ്മ്യൂണിസ്റ്റുകാരെ കൊന്നത് ആര്‍.എസ്.എസ് ആണ്. 250 കമ്മ്യൂണിസ്റ്റുകാരെ കൊന്നത് കോണ്‍ഗ്രസാണ്. അങ്ങനെയുള്ള കോണ്‍ഗ്രസും ആര്‍എസ്എസുമാണ് കേരളത്തില്‍ കലാപമുണ്ടാക്കുന്നത്. രാജ്യത്ത് ക്രമസമാധാനന്തരീക്ഷം ഏറ്റവും മെച്ചപ്പെട്ട സംസ്ഥാനമാണ് കേരളം. ഇത് തകര്‍ക്കാനാണ് ഈ പാര്‍ട്ടികള്‍ ചേര്‍ന്ന് ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

എസ്എഫ്‌ഐ അഖിലേന്ത്യ സെക്രട്ടറി വിക്രം സിംഗ്, പ്രസിഡന്റ് വി.പി സാനു, സംസ്ഥാന സെക്രട്ടറി എം.വിജിന്‍, പ്രസിഡന്റ് ജെയ്ക് സി. തോമസ്, സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം വി.ശിവന്‍കുട്ടി തുടങ്ങി സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തു.

English summary
politics in management college says kodiyeri
topbanner

More News from this section

Subscribe by Email