Wednesday November 20th, 2019 - 6:42:am
topbanner

ഷാജുവിന്റെ മകളെ കൊലപ്പെടുത്തിയത് ജോളി തന്നെ; സയനൈഡ് കുപ്പിയിലാക്കി കൊണ്ടുനടന്നിരുന്നുവെന്ന് പൊലീസ്

JB
ഷാജുവിന്റെ മകളെ കൊലപ്പെടുത്തിയത് ജോളി തന്നെ; സയനൈഡ് കുപ്പിയിലാക്കി കൊണ്ടുനടന്നിരുന്നുവെന്ന് പൊലീസ്

വ്യാജ ഒസ്യത്തിലൂടെ കൊല്ലപ്പെട്ട ടോം തോമസിന്റെ സ്വത്തുക്കള്‍ ജോളി കൈക്കലാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ടോം തോമസിന്റെ മക്കളായ റോജോയും രഞ്ജിയും നല്‍കിയ പരാതിയെ തുടര്‍ന്നുള്ള പൊലീസ് അന്വേഷണമാണ് കേരളത്തെ നടുക്കിയ പരമ്പരക്കൊലയുടെ ചുരുളഴിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൊല്ലപ്പെട്ട റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സയനൈഡിന്റെ സാന്നിധ്യം അക്കമിട്ട് നിരത്തിയിരുന്നു. അതുകൊണ്ട് തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ജോളിയെന്ന കൊലയാളിയിലേക്ക് എത്താന്‍ പ്രയാമുണ്ടായില്ല. ജോളിക്ക് സയനൈഡ് എത്തിച്ച് നല്‍കിയ എംഎസ് മാത്യുവിനെയും മാത്യുവിന് സയനൈഡ് നല്‍കിയ സ്വര്‍ണപ്പണിക്കാരന്‍ പ്രജികുമാറിനെയും അറസ്റ്റ് ചെയ്യാനും പൊലീസിന് കഴിഞ്ഞു. റോയിയെ കൊലപ്പെടുത്തുന്നതിന് ജോളിയെ പ്രേരിപ്പിച്ച കാരണങ്ങളും വസ്തു നിഷ്ടമായി നിരത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞു.ചുരുക്കത്തില്‍ എട്ട് വര്‍ഷം മുമ്പ് നടന്ന റോയ് കൊലക്കേസില്‍ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും പൊലീസിന് ലഭിച്ചു.
ുണ്ട്.

സിലിയുടെ മകള്‍ ആല്‍ഫൈന്‍ ഷാജുവിന് വിഷം നല്‍കിയിട്ടില്ലെന്ന് മുഖ്യ പ്രതി ജോളി ആവര്‍ത്തിക്കുമ്പൊഴും ജോളി കുട്ടിക്ക് ഭക്ഷണം നല്‍കുന്നത് കണ്ടുവെന്ന സാക്ഷി മൊഴി പൊലീസിനെ തുണയ്ക്കും. എന്നാല്‍ കുട്ടി മരിച്ചത് സയനൈഡ് കാരണമാണോ എന്ന് തെളിയിക്കുക പൊലീസിന് കടുത്ത വെല്ലുവിളി തന്നെയാണ്.

കുട്ടിയുടെയും അമ്മയുടെയും മൃതദേഹാവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുമ്പൊഴും സയനൈഡിന്റെ സാധ്യത തെളിയിക്കുക ഹിമാലയന്‍ ടാസ്‌ക് ആകും. സയനൈഡാണോ മരണ കാരണമെന്നറിയാന്‍ മരണ ശേഷം എത്രയും വേഗം പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടതുണ്ട്. അമാശയത്തിലും തലയോട്ടിക്കുള്ളിലും അനുഭവപ്പെടുന്ന പ്രത്യേകതരം ഗന്ധത്തിലൂടെയോ കരള്‍, വൃക്ക, ശ്വാസകോശം എന്നിവയുടെ പരിശോധനയിലൂടെയോ ആണ് സയനൈഡിന്റെ അംശം സാധാരണ കണ്ടെത്തുക. 2014 ലും 2016 ലും കൊല്ലപ്പെട്ട ആല്‍ഫൈന്‍,സിലി എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളില്‍ എന്തൊക്കെയാണ് കണ്ടെത്താന്‍ ആയതെന്നതും എന്തൊക്കെയാണ് പരിശോധനയ്ക്ക് വിധേയമാക്കുക എന്നതും ഇവിടെ പ്രധാനമാണ്.

 

English summary
police react on jolli and shaji daughter
topbanner

More News from this section

Subscribe by Email