Thursday October 17th, 2019 - 3:30:am
topbanner

പി.എസ്.സി പരീക്ഷാ തട്ടിപ്പ്: ശിവരഞ്ജിത്തിനെയും നസീമിനെയും ഇന്ന് ചോദ്യം ചെയ്യും

JB
 പി.എസ്.സി പരീക്ഷാ തട്ടിപ്പ്: ശിവരഞ്ജിത്തിനെയും നസീമിനെയും ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ തട്ടിപ്പിലെ പ്രതികളെ ഇന്ന് ചോദ്യം ചെയ്യും. ശിവരഞ്ജിത്, നസീം എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. പൂജപ്പുര ജയിലിലെത്തിയാണ് ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്ത് റാങ്ക് പട്ടികയില്‍ ഒന്നാമതായിരുന്നു. പരീക്ഷയില്‍ 55 ചോദ്യങ്ങള്‍ക്ക് ഉത്തരമറിയാമായിരുന്നു, ബാക്കിയുള്ളത് ഊഹിച്ചെഴുതിയതാണെനന്നായിരുന്നു ശിവരഞ്ജിത്ത് നേരത്തെ പോലീസിനോട് വെളിപ്പെടുത്തിയിരുന്നത്. പഠിച്ചാണ് പി.എസ്.സി പരീക്ഷയെഴുതിയതെന്ന് നസീമും മൊഴി നല്‍കി.

അതിനിടെ ശിവരഞ്ജിത്തിനെതിരെ വ്യാജരേഖ ചമച്ചതിന് പൊലീസ് കേസെടുത്തു. മോഷണം, വ്യാജരേഖ ചമയ്ക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സര്‍വ്വകലാശാല ഉത്തരപ്പേപ്പര്‍ മോഷ്ടിച്ചതിനും, ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ വ്യാജ സീലുണ്ടാക്കിയതിനുമാണ് കന്റോണ്‍മെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 

English summary
police questing shivaranjith and nisam
topbanner

More News from this section

Subscribe by Email