Tuesday September 17th, 2019 - 4:15:am
topbanner
Breaking News
jeevanam

സിപിഐ നേതാവ് പി.രാജുവിന് പൊലീസ് വിദേശയാത്രക്കുള്ള അനുമതി നിഷേധിച്ചു

RA
 സിപിഐ നേതാവ് പി.രാജുവിന് പൊലീസ് വിദേശയാത്രക്കുള്ള അനുമതി നിഷേധിച്ചു

കൊച്ചി: സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന് പാസ്‌പോര്‍ട്ട് നല്‍കുന്നത് പൊലീസ് നിഷേധിച്ചു. എറണാകുളത്ത് ഐ.ജി ഓഫീസിന് മുന്‍പിലായി നടന്ന സി.പി.ഐ മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പി രാജുവിനെതിരെ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ പാസ്പോര്‍ട്ട് ക്ലിയറന്‍സ് പൊലീസ് നിഷേധിച്ചിരിക്കുന്നത്.

സിറിയയിലെ ഡമാസ്കസില്‍ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ജില്ലാ സെക്രട്ടറി പാസ്പോര്‍ട്ടിനായി അപേക്ഷിച്ചത്. ഇപ്പോള്‍ കൈയിലുള്ള പാസ്പ്പോര്‍ട്ടിന്റെ കാലാവധി അവസാനിച്ചത് കാരണം അത് പുതുക്കുന്നതിന് വേണ്ടിയാണ് പി.രാജു അപേക്ഷ സമര്‍പ്പിച്ചത്. അപ്പോഴാണ് പൊലീസ് ക്ലിയറന്‍സ് നിഷേധിക്കുന്നത്.

ഏതാനും നാളുകള്‍ക്ക് മുന്‍പ് കൊച്ചി റേഞ്ച് ഐ.ജിയുടെ ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാര്‍ച്ച്‌ സംഘര്‍ഷത്തിലേക്ക് എത്തിയിരുന്നു. സംഘര്‍ഷത്തിലും ഏറ്റുമുട്ടലിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് സി.പി.ഐ എം.എല്‍.എ എല്‍ദോ എബ്രഹാം, പി.രാജു. തുടങ്ങിയ നിരവധി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ പൊലീസ് കേസ് ചുമത്തിയിരുന്നു.

English summary
police denided p raju passport clearence
topbanner

More News from this section

Subscribe by Email