Monday March 30th, 2020 - 5:00:am
topbanner

സ്കൂൾ ബസ് കയറി വിദ്യാർത്ഥി മരിച്ച സംഭവം : ഡ്രൈവർക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു

princy
സ്കൂൾ ബസ് കയറി വിദ്യാർത്ഥി മരിച്ച സംഭവം  :  ഡ്രൈവർക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു

കണ്ണൂർ : പേരാവൂർ ശാന്തിനികേതന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് റഫാൻ ബസ്‌ തട്ടി മരിക്കാൻ കാരണം സ്‌കൂൾ അധികൃതരുടെ അശ്രദ്ധയും അനാസ്ഥയുമാണെന്ന് പേരാവൂർ സിഐ പി ബി സജീവ് പറഞ്ഞു. അപകടത്തിനിടയാക്കിയ സ്‌കൂൾ ബസ് ഡ്രൈവർ വെള്ളർവള്ളി സ്വദേശി കൊട്ടയോടൻ വിജേഷിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് പേരാവൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യാൻ ഗതാഗത വകുപ്പധികൃതർക്ക് റിപ്പോർട്ട് നൽകിയതായും അദ്ദേഹം പറഞ്ഞു. അപകടത്തിനിടയാക്കിയ സ്‌കൂൾ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. സ്‌കൂൾ ബസിൽ ഡോർ അറ്റൻഡർ ഉണ്ടായിരുന്നില്ല.
സഹോദരങ്ങളായ റഫാനും രണ്ടാം ക്ലാസുകാരൻ സൽമാനും ബസ്സിൽനിന്നിറങ്ങി എതിർഭാഗത്തുള്ള വീട്ടിലേക്ക് നടക്കുന്നതിനിടെ മുന്നോട്ടെടുത്ത ബസ്സിനടിയിൽപെട്ടാണ് റഫാൻ മരിച്ചത്.

ഡോർ അറ്റൻഡർ ഉണ്ടായിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു. റഫാൻ റോഡ് ക്രോസ് ചെയാൻ ശ്രമിച്ചത് കണ്ടില്ലെന്നാണ് ഡ്രൈവർ പൊലീസിന്‌ മൊഴി നൽകിയത്. ബസ്സിൽ അധ്യാപിക ഉണ്ടായിട്ടും വിദ്യാർഥിയെ വീട്ടിലേക്കുള്ള വഴിയിലേക്ക് എത്തിക്കാനോ രക്ഷിതാക്കൾ ബസ്സിന്‌ സമീപം എത്തുംവരെ കാത്തുനിൽക്കാനോ തയ്യാറാവാത്തതും അനാസ്ഥയാണെന്ന് നാട്ടുകാരും പറഞ്ഞു.

Read more topics: kannur, Mohammed Rafan, death,
English summary
police case against school bus driver in student death at kannur
topbanner

More News from this section

Subscribe by Email