Wednesday October 21st, 2020 - 3:51:pm

കൊച്ചിയില്‍ ഭിന്നലിംഗക്കാര്‍ക്കു നേരെ പൊലീസിന്റെ ക്രൂരമര്‍ദനം

NewsDesk
കൊച്ചിയില്‍ ഭിന്നലിംഗക്കാര്‍ക്കു നേരെ പൊലീസിന്റെ ക്രൂരമര്‍ദനം

കൊച്ചി: കൊച്ചിയില്‍ ഭിന്നലിംഗക്കാര്‍ക്കു നേരെ പൊലീസിന്റെ ക്രൂരമര്‍ദനം. കഴിഞ്ഞ ദിവസം എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് ആക്രമണത്തിനിരയായ മലയാളികളായ ഭിന്നലിംഗ വിഭാഗത്തില്‍പെട്ടവര്‍ക്കെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് കൊച്ചിയിലെ മറ്റ് ഭിന്നലിംഗക്കാര്‍ക്കു് നേരേയും പോലീസ് ആക്രമണം തുടങ്ങിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പെരുമ്ബാവൂരില്‍ താമസിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് അവകാശപ്പെടുന്നവര്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണു കൊച്ചിയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മയിലുള്ളവര്‍ ഇവര്‍ക്കെതിരെ പെരുമ്ബാവൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ കൊച്ചിയിലെ പ്രവര്‍ത്തകരെ ഇവര്‍ ആക്രമിച്ചു.

ഈ ആക്രമണത്തിനെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയ പതിനൊന്നോളം പേര്‍ക്കെതിരെയാണ് പൊലീസിന്റെ അതിക്രമമുണ്ടായത്. എസ്‌ഐ സനല്‍ കുമാര്‍ ഇവര്‍ക്കെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. പൊതുസ്ഥലത്ത് സംഘര്‍ഷമുണ്ടാക്കിയതിന് ഇരു കൂട്ടര്‍ക്കുമെതിരെ കേസെടുത്തിന് പുറമേ, പരാതി നല്‍കാനെത്തിയ പതിനൊന്ന് പേര്‍ക്കെതിരെ, സെക്ഷന്‍ 394, 395 അടക്കമുള്ള ഗൗരവ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയാണ് പൊലീസ് ചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്ത് തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചിരിക്കുകയാണ്.

പരാതി പറയാനെത്തിവരുടെ ഭാഗം കേള്‍ക്കാന്‍ പോലും പൊലീസ് തയ്യാറായില്ലെന്ന് ട്രാന്‍സ്‌ജെന്‍ഡറും ആക്ടിവിസ്റ്റുമായ ശീതള്‍ ശ്യാം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. പതിനൊന്നോളം പേരെ കള്ളക്കേസില്‍ കുടുക്കിയതിന് പിന്നാലെ, കൊച്ചിയിലെ മറ്റ് ട്രാന്‍സ്‌ജെന്‍ഡേര്‍സിനെയും പൊലീസ് വേട്ടയാടി. കൊച്ചിയിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിറങ്ങിയ ട്രാന്‍സ്‌ജെന്‍ഡേര്‍സിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു.

ശീതള്‍ ശ്യാം തന്റെ ഫേസ്ബുക്ക് പോസ്റ്റ് :

 ഭാര്യ പര്‍ദ്ദയണിഞ്ഞില്ല; ആസിഫ് അലിയ്ക്ക് നേരെ തെറിയഭിഷേകം

മമ്മൂട്ടിയെ ആദ്യം കണ്ടപ്പോള്‍ ഛര്‍ദ്ദിക്കാന്‍ വന്നു: വരലക്ഷ്മി

നമ്മുടെ നിയമസഭയിൽ ഉറങ്ങിയ എം.എല്‍.എ.മാരെ ബി.ബി.സീലെടുത്തു

Read more topics: transagent, kerala, kochi, police
English summary
Bhinnalingakkarkku nere kochi poleesinde kruramardhanam
topbanner

More News from this section

Subscribe by Email