Sunday July 12th, 2020 - 3:44:am

വാഹനം ഓടിക്കുന്നതിനിടെ മൈക്കില്‍ പാട്ട്; വീഡിയോ വൈറലായതോടെ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി പൊലീസ്

jb
 വാഹനം ഓടിക്കുന്നതിനിടെ മൈക്കില്‍ പാട്ട്; വീഡിയോ വൈറലായതോടെ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി പൊലീസ്

വാഹനം ഓടിക്കുന്നതിനിടെ മൈക്കില്‍ പാട്ടുപാടിയ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി കേരള പൊലീസ്. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. 30 സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഫേസ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുകയാണ്.'ഗിയര്‍ ഡ്രൈവറുടെ ലൈസന്‍സ് പോയതിനു പിന്നാലെ ഗാനമേള ഡ്രൈവറുടെ ലൈസന്‍സും പോയിട്ടുണ്ട്'- വീഡിയോ പങ്കു വെച്ച് പൊലീസ് കുറിക്കുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രണയവര്‍ണങ്ങള്‍ എന്ന സിനിമയിലെ ആരോ വിരല്‍ മീട്ടി എന്ന പാട്ടാണ് ഡ്രൈവര്‍ പാടുന്നത്. ഇടത്തേക്കയ്യില്‍ സ്റ്റിയറിംഗ് വീല്‍ പിടിച്ച് വലത്തേക്കയ്യില്‍ മൈക്ക് പിടിച്ചു കൊണ്ടാണ് പാട്ട്.

കഴിഞ്ഞ ദിവസം പുതുക്കിയ ട്രാഫിക്ക് പിഴയെപ്പറ്റിയുള്ള കേരള പൊലീസിന്റെ ട്രോള്‍ വീഡിയോയും ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടുതലും മീമുകളിലൂടെ ട്രോള്‍ ചിത്രങ്ങളാണ് കേരള പൊലീസ് പങ്കുവെക്കുന്നത്. അടുത്തിടെയാണ് പൊലീസ് ട്രോള്‍ വീഡിയോകള്‍ വ്യാപകമാക്കാന്‍ തുടങ്ങിയത്.

 

English summary
police baned driver licence for sang in driven time
topbanner

More News from this section

Subscribe by Email