Saturday February 29th, 2020 - 10:34:am
topbanner

കമ്പത്ത് നിന്ന് കഞ്ചാവ് വാങ്ങി വാഹനം ഒഴിവാക്കി കാല്‍നടയായി കേരളത്തില്‍ എത്തിക്കുന്ന രണ്ടംഗ സംഘം പിടിയില്‍

JB
കമ്പത്ത് നിന്ന് കഞ്ചാവ് വാങ്ങി വാഹനം ഒഴിവാക്കി കാല്‍നടയായി കേരളത്തില്‍ എത്തിക്കുന്ന രണ്ടംഗ സംഘം പിടിയില്‍

ഇടുക്കി: കമ്പത്ത് നിന്ന് കഞ്ചാവ് വാങ്ങി വാഹനമൊഴിവാക്കി കാല്‍നടയായി കേരളത്തിലെത്തിക്കുന്ന സംഘം പിടിയില്‍. രണ്ടേകാല്‍ കിലോ കഞ്ചാവുമായി തങ്കമണി സെന്റ് ജോര്‍ജ്ജ് മൗണ്ട് കരയില്‍ ഐക്കര വീട്ടില്‍ സോയി (45 വയസ്സ്), ഇടുക്കി വില്ലേജില്‍ നായരു പാറകരയില്‍ പൊട്ടന്‍ പറമ്പില്‍ നാസ്സര്‍ (46 വയസ്സ്) എന്നിവരാണ് പിടിയിലായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബുദ്ധിപരമായ നീക്കവുമായി കഞ്ചാവ് കടത്തുന്ന പ്രതികളെ ഇടുക്കി എക്‌സൈസ് നര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവുമാണ് പിടികൂടിയത്. കമ്പം ടൗണില്‍ നിന്നും കഞ്ചാവ് വാങ്ങി ചെക്ക് പോസ്റ്റിന് മുമ്പ് ബസ്സിറങ്ങും. തുടര്‍ന്ന് കാല്‍നടയായി കേരളത്തിലെത്തി കഞ്ചാവ് വില്‍ക്കുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറയുന്നു.

പ്രതികള്‍ വെറും കിലോയ്ക്ക് 7000 രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് മൂന്നിരട്ടി വിലക്ക് തങ്കമണി ഭാഗത്ത് വച്ച് ഇടനിലക്കാര്‍ക്ക് കൈമാറവേയാണ് എക്‌സൈസ് ഷാഡോ സംഘം ഇരുവരെയും പിടികൂടിയത്. ഏഴുകിലോ കഞ്ചാവുമായി സോയിയെ മുമ്പ് പാലക്കാട് നിന്നും പിടികൂടിയിട്ടുണ്ട്.

English summary
police arrested in two person in marijuwana case
topbanner

More News from this section

Subscribe by Email