Sunday March 29th, 2020 - 11:31:pm
topbanner

ഇ​ര​യെ കയ്യിൽ കിട്ടിയാൽ ഷോ​ക്ക് അ​ടി​പ്പി​ച്ച് കാര്യം നേടും : കണ്ണൂരിൽ വിലസുന്ന ക്വ​ട്ടേ​ഷ​ൻ സംഘത്തിൽ തെ​ക്കീ​ബ​സാ​റിലെ യുവതിയും : സംഘത്തിന്റെ ക്രൂരത ഇങ്ങനെ...

princy
ഇ​ര​യെ കയ്യിൽ കിട്ടിയാൽ ഷോ​ക്ക് അ​ടി​പ്പി​ച്ച് കാര്യം നേടും  :  കണ്ണൂരിൽ വിലസുന്ന ക്വ​ട്ടേ​ഷ​ൻ  സംഘത്തിൽ തെ​ക്കീ​ബ​സാ​റിലെ യുവതിയും   :  സംഘത്തിന്റെ  ക്രൂരത ഇങ്ങനെ...

ക​ണ്ണൂ​ർ : കണ്ണൂർ ന​ഗ​ര​മ​ധ്യ​ത്തി​ൽ വ്യാ​പാ​രി​യെ അ​ക്ര​മി​ക്കാ​ൻ എ​ത്തി​യ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ ടൗ​ൺ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഷ​മീം എ​ന്ന ചാ​ണ്ടി ഷ​മീം (34), അ​രി​ന്പ്ര സ്വ​ദേ​ശി നൗ​ഫ​ൽ (32), അ​ത്താ​ഴ​ക്കു​ന്നി​ലെ വി​ഷ്ണു (22), എ​ട​ക്കാ​ട് സ്വ​ദേ​ശി അ​ഷ്ഹാ​ദ് (30) എ​ന്നി​വ​രെ​യാ​ണ് പോലീസ് അറസ്റ്റ് ചെയ്തത്. മും​ബൈ സ്വ​ദേ​ശി​നി​യും തെ​ക്കീ​ബ​സാ​റി​ൽ താ​മ​സി​ക്കു​ന്ന​തു​മാ​യ സംഘത്തിലെ യുവതിയെ പോലീസിന് അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എ​ന്നാ​ൽ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടു​ന്ന​തി​നി​ട​യി​ൽ യു​വ​തി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. യു​വ​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. വ്യാ​പാ​രി​യെ ആ​ക്ര​മി​ക്കാനായി ​ കാ​റി​ൽ യു​വ​തി​യ​ട​ങ്ങു​ന്ന നാ​ലം​ഗ ക്വ​ട്ടേ​ഷ​ൻ സം​ഘം എത്തുകയും. എ​ന്നാ​ൽ വ്യാ​പാ​രി​യെ ആ​ക്ര​മി​ക്കു​ന്ന​ത് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ൾ ത​ട​യുകയും തു​ട​ർ​ന്ന് പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ ക്വ​ട്ടേ​ഷ​ൻ​സം​ഘം പോ​ലീ​സി​നെ​യും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു.

10 മി​നി​റ്റ് നീ​ണ്ടു നി​ന്ന മ​ൽ​പി​ടു​ത്ത​ത്തി​ന് ശേ​ഷ​മാ​ണ് പ്ര​തി​ക​ളെ പോ​ലീ​സ് കീ​ഴ​ട​ക്കി​യ​ത്.ഇ​തി​നി​ട​യി​ൽ യു​വ​തി ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടു​ന്ന​തി​നി​ട​യി​ൽ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ “ബോ​ലോ ത​ക്ബീ​ർ’ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ചെ​യ്തു. പ്ര​തി മു​ദ്രാ​വാ​ക്യം വി​ളി​ച്ച​തോ​ടെ കൂ​ടു​ത​ൽ ആ​ളു​ക​ൾ പോ​ലീ​സി​നെ വ​ള​ഞ്ഞ് പ്ര​തി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു.

ഇരയെ കയ്യിൽ കിട്ടി കഴിഞ്ഞാൽ ഷോക്ക് അടിപ്പിച്ചു കാര്യം നേടലാണ് ഇവരുടെ രീതി . ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ൽ​നി​ന്ന് ഷോ​ക്ക് അ​ടി​പ്പി​ക്കു​ന്ന ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ൾ പോലീസ് ക​ണ്ടെ​ടു​ത്തു. പിടിയിലായ പ്രതികളുടെ പേരിൽ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

Read more topics: kannur, goons, gang,
English summary
police arrested goons gang in kannur
topbanner

More News from this section

Subscribe by Email