Tuesday July 14th, 2020 - 9:44:am

സോഷ്യല്‍മീഡിയയില്‍ വൈറലായി സ്‌കള്‍ ബ്രേക്കര്‍ ചലഞ്ച് ; രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണം, മുന്നറിയിപ്പ് നല്‍കി കേരള പോലീസും

suji
സോഷ്യല്‍മീഡിയയില്‍ വൈറലായി സ്‌കള്‍ ബ്രേക്കര്‍ ചലഞ്ച് ; രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണം, മുന്നറിയിപ്പ് നല്‍കി കേരള പോലീസും

ഐസ് ബക്കറ്റ് ചലഞ്ചിനും ബോട്ടില്‍ ചലഞ്ചിനും പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി 'സ്‌കള്‍ ബ്രേക്കര്‍ ചലഞ്ച്'. ടിക്‌ടോക് പോലുള്ള സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളിലൂടെ തരംഗമായിക്കൊണ്ടിരിക്കുന്ന ഈ ചലഞ്ച് അപകടകാരിയാണ്. തലയോട്ടി പിളര്‍ന്ന് മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മൂന്ന് പേരാണ് ചലഞ്ചില്‍ പങ്കെടുക്കുന്നത്. ഒരാള്‍ക്ക് അപ്പുറവും ഇപ്പുറവുമായി രണ്ടുപേര്‍ നില്‍ക്കും. ശേഷം അവര്‍ മുകളിലോട്ട് ചാടും. അതിനുശേഷം നടുവില്‍ നില്‍ക്കുന്നയാള്‍ മുകളിലേക്ക് ചാടുമ്പോള്‍ സൈഡിലുള്ള രണ്ടുപേര്‍ തങ്ങളുടെ കാലുകള്‍ ഉപയോഗിച്ച് ആ വ്യക്തിയെ നിലത്ത് വീഴ്ത്തുന്നതാണ് ചലഞ്ച്. പുറവും തലയും ഇടിച്ചാണ് ഇയാള്‍ നിലത്ത് വീഴുക.

വൈറലാകുന്ന ഒരു വീഡിയോയില്‍ നിലത്ത് വീഴുന്ന കുട്ടി അബോധാവസ്ഥയിലാകുന്നത് കാണാം. കൗമാരക്കാര്‍ക്കിടയിലാണ് ഈ ചലഞ്ച് കൂടുതലായി കണ്ടുവരുന്നത്.

സ്‌കള്‍ ബ്രേക്കര്‍ ചലഞ്ച് വന്നതോടെ രക്ഷിതാക്കള്‍ ആശങ്കയിലാണ്. 'സ്‌കൂളില്‍ വച്ച് എന്റെ മകളെ അവളുടെ കൂട്ടുകാര്‍ ഇത്തരത്തിലുള്ള ചലഞ്ചിന് വിധേയയാക്കുമോയെന്ന് എനിക്ക് പേടിയുണ്ട്. അവള്‍ക്ക് വേദനിക്കുന്നത് എനിക്ക് സഹിക്കാന്‍ പറ്റില്ല'ഒരമ്മ പറയുന്നു. കേരള പൊലീസിനും ചലഞ്ചിനെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ ബോധവല്‍കരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

 

English summary
police alert in school breaker challenge
topbanner

More News from this section

Subscribe by Email