Saturday April 4th, 2020 - 7:51:pm
topbanner

ടെന്‍ഡര്‍ വ്യവസ്ഥകള്‍ അട്ടിമറിച്ച് റിമോട്ട് ക്യാമറകള്‍ വാങ്ങി; വീണ്ടും പൊലീസിനെതിരെ ആരോപണം

JB
ടെന്‍ഡര്‍ വ്യവസ്ഥകള്‍ അട്ടിമറിച്ച് റിമോട്ട് ക്യാമറകള്‍ വാങ്ങി; വീണ്ടും പൊലീസിനെതിരെ ആരോപണം

തിരുവനന്തപുരം: തണ്ടര്‍ബോള്‍ട്ടിന് ഉപകരണങ്ങള്‍ വാങ്ങിയതിന്റെ മറവിലും പോലിസില്‍ ക്രമക്കേട് നടന്നതായി ആരോപണം. നിലവിലെ ഡിജിപി ലോക്നാഥ് ബെഹ്റ മൊഡേണൈസേഷന്‍ എഡിജിപി ആയിരുന്ന കാലയളവിലാണ് ക്രമക്കേട് നടന്നതെന്നാണ് ആക്ഷേപം. 2013-2014 കാലയളവില്‍ ടെന്‍ഡര്‍ വ്യവസ്ഥകള്‍ അട്ടിമറിച്ച് ഒരു കോടിയോളം രൂപ ചെലവഴിച്ച് റിമോട്ട് ക്യാമറകള്‍ വാങ്ങിയെന്നാണ് കണ്ടെത്തല്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കമാന്‍ഡോ വിഭാഗമായ തണ്ടര്‍ബോള്‍ട്ടിന് തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി രാത്രിസമയങ്ങളില്‍ ഉപയോഗിക്കാനെന്ന പേരില്‍ 94,52,789 രൂപ ചിലവഴിച്ച് 2 റിമോട്ട് ക്യാമറകള്‍ വാങ്ങി. മൂന്ന് കമ്പനികള്‍ പങ്കെടുത്ത ടെന്‍ഡറില്‍ സാങ്കേതിക പരിശോധന സമയത്ത് പങ്കെടുത്തത് കരാര്‍ ലഭിച്ച കോര്‍ ഇ എല്‍ ടെക്നോളജീസ് മാത്രം. ഒരു കമ്പനി മാത്രമാണുള്ളതെങ്കില്‍ റീ ടെന്‍ഡര്‍ വിളിക്കണമെന്നാണ് ചട്ടം.

എന്നാല്‍ ഈ ചട്ടം ലംഘിച്ച് ടെണ്ടര്‍ അട്ടിമറിച്ചു. എല്ലാ തരത്തിലുള്ള പരിശോധനയും പൂര്‍ത്തിയാകുന്നതിന് മുമ്പ് സാങ്കേതിക പരിശോധന സമിതി കമ്പനിയുടെ ഉപകരണം വാങ്ങാന്‍ അനുവദിച്ചു. ഉപകരണം ലഭിക്കുന്നതിന് മുമ്പ് മുഴുവന്‍ പണവും കമ്പനിക്ക് കൈമാറി. ഉപകരണം ലഭിച്ചുവെന്ന പോലിസ് ആസ്ഥാനത്തെ സീനിയര്‍ ക്ലര്‍ക്കിന്റെ തെറ്റായ റിപ്പോര്‍ട്ട് ഉപയോഗിച്ചായിരുന്നു പണം മുന്‍കൂറായി കൈമാറിയത്. പ്രാഥമിക ഘട്ടത്തില്‍ തന്നെ അന്നത്തെ വയനാട്, മലപ്പുറം എസ്പിമാരും, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് എസ്പിയും ഉപകരണം ഉപയോഗിക്കാന്‍ പരിശീലനം പോലും ലഭിച്ചില്ലെന്ന് പരാതി പറഞ്ഞിരുന്നു. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം നടത്താനുളള തീരുമാനം പിന്നീട് ഉന്നത ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചെന്നാണ് ആക്ഷേപം.

Read more topics: police, corruption, dgp behra,
English summary
police against again corruption
topbanner

More News from this section

Subscribe by Email