Monday September 16th, 2019 - 12:10:pm
topbanner
Breaking News
jeevanam

പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നു താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ.

Raji Mejo
പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നു താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ.

തിരുവനന്തപുരം: മന്ത്രിയുടെ വാഹനം ഗതാഗതക്കുരിക്കില്‍ അകപ്പെട്ടതിനു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്നു താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും റൂറല്‍ എസ്പിക്ക് പിഴവ് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു നടപടി സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

പത്തനംതിട്ടയില്‍ സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെയും ശൂരനാട്ടെ ദുരിതാശ്വാസ ക്യാന്പുകളില്‍ സന്ദര്‍ശനത്തിന് എത്തിയ എസ്പി ആര്‍. ഹരിശങ്കറിന്റെയും വാഹനങ്ങളാണ് ചക്കുവള്ളിക്ക് സമീപം വിവാഹ ഓഡിറ്റോറിയത്തിനു മുന്നിലെ ഗതാഗതക്കുരുക്കില്‍ അകപ്പെട്ടത്.

ഉടന്‍തന്നെ കുറ്റക്കാരെന്നു കണ്ടെത്തിയ മൂന്നു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ശൂരനാട് പോലീസ് സ്റ്റേഷനിലെ സിപിഒമാരായ ഹരിലാല്‍, രാജേഷ്, എഎസ്ഐ നുക്യുദീന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ഇതോടെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പോലീസുകാരെ സര്‍വീസില്‍ തിരിച്ചെടുത്ത് ഉത്തരവിറങ്ങി. ഇവരെ സ്ഥലമാറ്റുകയും ചെയ്തു.

Read more topics: police, Mercykuttyamma.
English summary
Minister . Mercykuttyamma says she has not called for action against the police
topbanner

More News from this section

Subscribe by Email