Tuesday July 14th, 2020 - 5:13:am

പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബന്ധു അറസ്റ്റിൽ

NewsDesk
പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബന്ധു അറസ്റ്റിൽ

നെടുങ്കണ്ടം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബന്ധുവിനെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു. മഞ്ഞപ്പെട്ടി എട്ടുമുക്കിൽ തൊഴിലാളിയായ മണിമല കോത്തലപ്പള്ളി കൈതപ്പാറക്കുഴിയിൽ പ്രിൻസ്(27) ആണ് അറസ്റ്റിലായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടി ഏപ്രിൽ ഏഴിന് വീട്ടിൽ വച്ച് പ്രസവിക്കുകയായിരുന്നു. ഇതിന് രണ്ട് ദിവസം മുമ്പാണ് ബന്ധുക്കൾ പെൺകുട്ടി ഗർഭിണി ആയിരുന്നു എന്ന വിവരം അറിയുന്നത്. രണ്ട് മാസം മുൻപ് പ്രസവിച്ച പെൺകുട്ടിയ്ക്ക് ഇപ്പോൾ പ്രായപൂർത്തിയായെന്നും പൊലീസ് അറിയിച്ചു.

തടിപ്പണിക്കാരനായ പ്രിൻസ് ഭാര്യയുടെ വീട്ടിലായിരുന്നു താമസിച്ച് ജോലി ചെയ്തിരുന്നത്. പെൺകുട്ടിയുടെ അച്ഛൻ മരിച്ചു പോയതാണ് നെടുങ്കണ്ടത്തിനു സമീപം പ്ലസ് വണ്ണിനു പഠിക്കുന്ന സമയത്താണ് പെൺകുട്ടിയെ പ്രിൻസ് പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു പ്രസവം നടന്നയുടൻ തന്നെ പെൺകുട്ടിയെയും കുഞ്ഞിനെയും വീട്ടുകാർ പ്രതിയുടെ വീട്ടിലേയ്ക്ക് മാറ്റി.

നെടുങ്കണ്ടം മേഖലയിൽ പെൺകുട്ടി പ്രസവിച്ചെന്ന വാർത്ത പ്രചരിച്ചതിനെ തുടർന്ന് വനിത എസ്‌ഐയുടെ നേതൃത്വത്തിൽ രണ്ടുമാസം മുൻപ് പെൺകുട്ടിയുടെ വീട്ടിലെത്തി പൊലീസ് സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു. സ്‌പെഷൽ ബ്രാഞ്ചും വീട്ടിലും സമീപ പ്രദേശത്തും അന്വേഷണം നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്. പ്രതിയെ ഇന്നു നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കും.

Read more topics: molested, thrissur,
English summary
plus one student molested thrissur
topbanner

More News from this section

Subscribe by Email