Friday September 25th, 2020 - 10:17:am

പി.കെ.ശ്രീമതിയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു

NewsDesk
പി.കെ.ശ്രീമതിയുടെ  വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരിക്കെ ശ്രീമതിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ സ്വന്തം മരുമകളെ നിയമിച്ചത് വന്‍ വിവാദമായിരുന്നു. ശ്രീമതിയുടെ മകന്‍ സുധീറിന്റെ ഭാര്യ ധന്യ എം. നായരെയാണ് അഡീഷണല്‍ പേഴ്സണല്‍ അസിസ്റ്റന്റായി നിയമിച്ചത് എന്നാൽ അതുമായി ബന്ധപ്പെട്ട് വിവാദത്തെ കുറിച്ച്‌ ഫേസ്ബുക്കിലൂടെ തുറന്നു പറഞ്ഞ മുന്‍ മന്ത്രിയും എം.പിയുമായ പി.കെ.ശ്രീമതി പോസ്റ്റ് പിന്‍വലിച്ചു. മകന്റെ പേരിനൊപ്പം ജാതി ചേര്‍ത്തതുമായി ബന്ധപ്പെട്ട് എഴുതിയ പോസ്റ്റും ശ്രീമതി പിന്‍വലിച്ചിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പേഴ്ണല്‍ സ്റ്റാഫില്‍ മരുമകളെ നിയമിച്ചത് പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണെന്നായിരുന്നു ശ്രീമതി ഫേസ്ബുക്കില്‍ പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു അന്ന് പാര്‍ട്ടി സെക്രട്ടറി.

അതിനാല്‍ തന്നെ ശ്രീമതിയുടെ തുറന്നു പറച്ചില്‍ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്നതാണന്ന് നേതാക്കള്‍ക്കിടയില്‍ അഭിപ്രായം ഉയര്‍ന്നതോടെയാണ് പോസ്റ്റ് പിന്‍വലിക്കാന്‍ ശ്രീമതി നിര്‍ബന്ധിതയായത്. പാര്‍ട്ടിക്ക് കോട്ടം വരാതിരിക്കാനാണ് ഈ വിഷയത്തില്‍ ഇത്രയും കാലം മൗനം പാലിച്ചതെന്നും ശ്രീമതി എഴുതിയിരുന്നു.

മരുമകളുടെ നിയമനം പാർട്ടി അറിവോടെ, പെൻഷൻ വാങ്ങുന്നില്ല: പികെ ശ്രീമതി

ബാങ്ക് കവർച്ചാ ശ്രമം: പെരുങ്കള്ളിയും യുവാവും അറസ്റ്റിൽ

മലയാളികളുടെ അയ്യോ ഓക്‌സ്ഫര്‍ഡില്‍ ഇടംപിടിച്ചു

Read more topics: pk sreemathi, Facebook post,
English summary
pk sreemathi Facebook post regarding appointment windrow
topbanner

More News from this section

Subscribe by Email