Thursday August 13th, 2020 - 11:44:pm

  കേരളത്തിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായി കേരള ബാങ്ക് മാറുമെന്നും മുഖ്യമന്ത്രി

jb
   കേരളത്തിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായി കേരള ബാങ്ക് മാറുമെന്നും മുഖ്യമന്ത്രി

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 കേരളത്തില്‍ കാര്‍ഷികവായ്പകള്‍ക്കു ഇതുവരെ നല്‍കിയിരുന്ന പലിശ ഇനി നല്‍കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ബാങ്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായി കേരള ബാങ്ക് മാറും. കേരള ബാങ്കുവഴിയുള്ള കാര്‍ഷിക വായ്പകള്‍ക്ക് ഒരു ശതമാനമെങ്കിലും പലിശ കുറവുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

13 ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കുമായി ലയിപ്പിച്ചാണ് കേരള ബാങ്ക് നിലവില്‍ വരുന്നത്. കേരള ബാങ്കിന് ഇടക്കാല ഭരണസമിതിയുമായി കഴിഞ്ഞു. ഏകീകൃത കോര്‍ ബാങ്കിങ് സൗകര്യമുള്‍പ്പെടെ ആധുനിക സൗകര്യങ്ങളോടെ കേരള ബാങ്ക് ഉടന പ്രവര്‍ത്തന സജ്ജമാകും.

നേരത്തെ കേരള ബാങ്കിന് റിസര്‍വ് ബാങ്ക് അംഗീകാരം ലഭിച്ചിരുന്നു. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഒഴികെയുള്ള 13 ജില്ലാസഹകരണ ബാങ്കുകളെ കേരള സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിനാണ് റിസര്‍വ് ബാങ്കില്‍ നിന്നും അന്തിമ അനുമതി ലഭിച്ചത്. സംസ്ഥാന സഹകരണ നിയമത്തില്‍ കൊണ്ടുവന്നിട്ടുള്ള വകുപ്പ് 14അയുമായി ബന്ധപ്പെട്ട കേസുകളില്‍ കേരള ഹൈക്കോടതിയുടെ തീര്‍പ്പുകള്‍ക്ക് വിധേയമായാണ് ലയനം.

കേരള ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ വിദേശത്തുള്ള മലയാളികള്‍ക്ക് ഇടപാട് നടത്തുന്നതിനുള്ള സൗകര്യം അവിടെ ഏര്‍പെടുത്താനാണ് ശ്രമം. ആ സംവിധാനത്തിലൂടെ നാട്ടില്‍ പണമയക്കാന്‍ പ്രവസികള്‍ക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യം. ഏകീകൃത കോര്‍ ബാങ്കിംങ് എന്ന ആധുനിക ബാങ്കിങ് സംവിധാനങ്ങളെല്ലാം ഏര്‍പെടുത്തും. ഒരുവര്‍ഷത്തിനുള്ളില്‍ ഇത്തരം സംവിധാനങ്ങള്‍ നിലവില്‍ വരുമെന്നും അതോടൊപ്പം പ്രാഥമിക ബാങ്കുകളെ കേരള ബാങ്കിന്റെ ടച്ച് പോയിന്റുകളാക്കുമെന്നും മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു.

 

Read more topics: pinarayi vijayan, kerala bank,
English summary
pinarayi vijayan talking about kerala bank
topbanner

More News from this section

Subscribe by Email