Sunday February 23rd, 2020 - 12:05:pm
topbanner

വിശ്രമിക്കാൻ സമയമായിട്ടില്ല, ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ സ്വയം സമർപ്പിക്കാൻ എല്ലാവരും സന്നദ്ധരാകണം : മുഖ്യമന്ത്രി

Anusha unni
വിശ്രമിക്കാൻ സമയമായിട്ടില്ല, ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ സ്വയം സമർപ്പിക്കാൻ എല്ലാവരും സന്നദ്ധരാകണം : മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം റ​ദ്ദാ​ക്കും വ​രെ പോ​രാ​ട്ടം തു​ട​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ ഇ​ട​ത് മു​ന്ന​ണി സം​ഘ​ടി​പ്പി​ച്ച മ​നു​ഷ്യ മ​ഹാ​ശൃം​ഖ​ല​യി​ല്‍ പ​ങ്കെ​ടു​ത്ത് സംസാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പൗരത്വ ഭേദഗതി നിയമം പാസാക്കിയതിന് എതിരെ ശക്തമായി പ്രതിഷേധം ഉയര്‍ത്തിയ സംസ്ഥാനമാണ് കേരളം. അനിഷ്ട സംഭവങ്ങള്‍ ഒന്നുമില്ലാതെ തന്നെ കടുത്ത പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടു വരാന്‍ കേരളത്തിന് സാധിച്ചെന്നും ഇത് കേരളത്തിന്‍റെ തനിമയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരമൊരു രീതി അംഗീകരിക്കാന്‍ ജാതിഭേദവും മതദ്വേഷവും ഇല്ലാതെ എല്ലാവരും സഹോദര തുല്യരായി വാഴുന്ന ഒരു നാടിന് മാത്രമേ കഴിയുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

മതാടിസ്ഥാനത്തില്‍ രാജ്യത്തിന്‍റെ പൗരത്വമാക്കാനുള്ള നീക്കം എത്രമാത്രം പ്രതിഷേധമാണ് ഉയര്‍ത്തിയതെന്ന് നാം കണ്ടു. രാജ്യം വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ത്തിയെന്നും അതിന്‍റെയെല്ലാം മുന്നില്‍ കേരളമാകെ മനുഷ്യമതിലായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മനുഷ്യ മഹാശൃംഖലയില്‍ കാസർഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരന്ന കാഴ്ചയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, വിശ്രമിക്കാൻ സമയമായിട്ടില്ലെന്നും ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ സ്വയം സമർപ്പിക്കാൻ എല്ലാവരും സന്നദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു.

English summary
pinarayi vijayan speaking in human giant
topbanner

More News from this section

Subscribe by Email