Thursday July 16th, 2020 - 5:46:am

സംസ്ഥാനത്ത് വാഹനങ്ങള്‍ക്ക് ഇനി ഒറ്റ, ഇരട്ട അക്ക നിയന്ത്രണമില്ലെന്ന് മുഖ്യമന്ത്രി

NewsDesk
സംസ്ഥാനത്ത് വാഹനങ്ങള്‍ക്ക് ഇനി ഒറ്റ, ഇരട്ട അക്ക നിയന്ത്രണമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടെ പുറത്തിറക്കാവുന്ന വാഹനങ്ങളിലെ ഒറ്റ, ഇരട്ട അക്ക നിയന്ത്രണം നീക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ ഏഴുമുതല്‍ രാത്രി ഏഴു വരെ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് തടസമില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഈ ഇളവുണ്ടാകില്ല. അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ അനുമതിയുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കേന്ദ്ര നിര്‍ദേശത്തില്‍ ഒറ്റ, ഇരട്ട അക്കത്തെക്കുറിച്ചു പരാമര്‍ശമില്ലാത്തതിനാല്‍ നിയന്ത്രണം ഉണ്ടാകില്ലെന്ന് ഗതാഗതവകുപ്പ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പല സ്ഥലങ്ങളിലും പൊലീസ് ഒറ്റ, ഇരട്ട അക്ക നമ്പറുകളുടെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ തടഞ്ഞു. ഇതു സംബന്ധിച്ച് ജനങ്ങള്‍ക്കിടയിലും ആശയക്കുഴപ്പം നിലനിന്നിരുന്നു.

ഇതു സംബന്ധിച്ച് പൊലീസിനു നിര്‍ദേശം നല്‍കിയതായി ഗതാഗത സെക്രട്ടറി പറഞ്ഞെങ്കിലും അറിഞ്ഞിട്ടില്ലെന്നായിരുന്നു പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചത്. ഈ ആശയക്കുഴപ്പമാണു മുഖ്യമന്ത്രി ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ നീക്കിയത്.

 

English summary
pinarayi vijayan react on vehicle even and odd restrictions
topbanner

More News from this section

Subscribe by Email