Thursday June 4th, 2020 - 3:24:pm

പ്രകാശം പരത്താന്‍ വേണ്ടത് സാമ്പത്തിക പിന്തുണയെന്ന് മുഖ്യമന്ത്രി

JB
പ്രകാശം പരത്താന്‍ വേണ്ടത് സാമ്പത്തിക പിന്തുണയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഞായറാഴ്ച ദീപം തെളിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തീര്‍ത്തും സാധാരണക്കാരായ ലക്ഷക്കണക്കിന് ആളുകളുടെ മനസ്സില്‍ ശരിയായ പ്രകാശം എത്തിക്കാന്‍ സാമ്പത്തിക സഹായമാണ് വേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതു സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'പ്രകാശം പരത്തുക എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് വിയോജിപ്പില്ല. പ്രശ്നം സാധാരണ തൊഴിലാളികള്‍, കച്ചവടക്കാര്‍ അങ്ങനെ സമൂഹത്തിന്റെ തീര്‍ത്തും സാധാരണക്കാരായ ലക്ഷക്കണക്കിന് പേരുടെ മനസ്സില്‍ ശരിയായ പ്രകാശം എത്തിക്കാന്‍ അതിന് നല്ല സാമ്പത്തിക പിന്തുണ വേണം. അതിനുള്ള നടപടികള്‍ പിന്നാലെ വരുമെന്ന് പ്രതീക്ഷിക്കാം. ആദ്യം തീപം തെളിയിക്കല്‍ നടക്കട്ടെ.' മുഖ്യമന്ത്രി പറഞ്ഞു.

English summary
pinarayi vijayan react on modhi lighting
topbanner

More News from this section

Subscribe by Email