Sunday August 9th, 2020 - 8:35:pm

ലോക്ക്ഡൗണ്‍: കേന്ദ്ര ഇളവുകള്‍ നടപ്പാക്കുന്നതില്‍ നാളെ തീരുമാനമെന്ന് മുഖ്യമന്ത്രി

JB
 ലോക്ക്ഡൗണ്‍: കേന്ദ്ര ഇളവുകള്‍ നടപ്പാക്കുന്നതില്‍ നാളെ തീരുമാനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ ഏതൊക്കെ വിധത്തിലാണ് സംസ്ഥാനത്ത് നടപ്പാക്കേണ്ടത് എന്നത് സംബന്ധിച്ച് നാളെ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ''ലോക്ക്ഡൗണ്‍ നീട്ടി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നിട്ടുണ്ട്. അതിന്റെ വിശദാംശങ്ങളും പുറത്തുവന്നുകഴിഞ്ഞു. ചില മേഖലകളില്‍ 20-ാം തിയതി മുതല്‍ ഇളവുകള്‍ അനുവദിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കേരളത്തില്‍ ഏതൊക്കെ വിധത്തിലാണ് അവ നടപ്പിലാക്കാനാവുകയെന്നത് നാളത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും''- മുഖ്യമന്ത്രി അറിയിച്ചു.

ഇളവുകള്‍ പ്രഖ്യാപിക്കുന്ന കൂട്ടത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള കൂടുതല്‍ സാമ്പത്തിക സഹായത്തിന്റെ മേഖലകളിലേക്ക് കേന്ദ്രസര്‍ക്കാര്‍ പോയിട്ടില്ല. അത് അടുത്തുതന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാനത്ത് രോഗ പരിശോധന നടത്തുന്നതിന്റെ എണ്ണം അടിയന്തരമായി വര്‍ധിപ്പിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കൊറോണ രോഗം ഭേദമാകുന്നവരുടെ നിരക്ക് ഏറ്റവുമധികം കേരളത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 218 പേരാണ് ഇവിടെ രോഗം പൂര്‍ണമായും ഭേദമായതെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശരാജ്യങ്ങളില്‍ കൂടുതല്‍ ക്വാറന്റൈനുകള്‍ തുടങ്ങുമെന്ന വിവരങ്ങള്‍ അന്വേഷണത്തിന് മറുപടിയായി ലഭിച്ചിട്ടുണ്ട്. യുഎയിലെ പ്രവാസികള്‍ക്കായി ക്വാറന്റൈന്‍ ക്യാമ്പുകള്‍ ആരംഭിക്കുന്നതിനായി ദുബായ് ഹെല്‍ത്ത് അതോറിറ്റി സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് അവിടുത്തെ പ്രവാസികള്‍ക്ക് ഗുണകരമാകും. ഇക്കാര്യത്തില്‍ ദുബായ് ഭരണാധികാരികള്‍ അഭിനന്ദനീയമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. യുഎഇയിലെ ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് ജനറല്‍ എന്നിവരുമായി നോര്‍ക്ക റൂട്‌സ് നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
pinarayi vijayan react on lock down restictions
topbanner

More News from this section

Subscribe by Email