Wednesday September 23rd, 2020 - 11:56:pm

ഇടുക്കിയിലെ മൂന്ന് കോവിഡ് കേസുകള്‍; ഒരു പരിശോധന കൂടി നടത്തി വ്യക്തത വരുത്താനുണ്ടെന്ന് മുഖ്യമന്ത്രി

JB
 ഇടുക്കിയിലെ മൂന്ന് കോവിഡ് കേസുകള്‍; ഒരു പരിശോധന കൂടി നടത്തി വ്യക്തത വരുത്താനുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇടുക്കിയില്‍ പുതിയ മൂന്ന് കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതില്‍ ആശയക്കുഴപ്പത്തിന്റേതായ യാതൊരു കാര്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇവരുടെ കാര്യത്തില്‍ ഒരു പരിശോധന കൂടി നടത്തി വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. അതിനാലാണ് ഇപ്പോള്‍ ഇടുക്കിയിലെ രോഗികളുടെ കാര്യം പറയാത്തതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്ന് രാവിലെയാണ് ഇടുക്കിയില്‍ മൂന്ന് പേര്‍ക്ക് കൂടി രോഗംസ്ഥിരീകരിച്ചെന്ന തരത്തില്‍ ജില്ലാ കളക്ടറുടെ പ്രഖ്യാപനം വന്നത്. എന്നാല്‍, വൈകിട്ട് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഇത് പരാമര്‍ശിച്ചില്ല. അതേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

'ഇതില്‍ ആശയക്കുഴപ്പത്തിന്റേതായ യാതൊരു കാര്യവുമില്ല. ഒരാള്‍ക്കു രോ?ഗമുണ്ടെന്ന് സംശയം തോന്നിയാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം. അത് നടന്നിട്ടുണ്ട്. എന്നാല്‍, അദ്ദേഹത്തെ ഏതു ?ഗണത്തില്‍ പെടുത്തണം എന്നത് സംബന്ധിച്ച് ഒന്നുകൂടി വ്യക്തത വരുത്തേണ്ടതുണ്ട്.'- മുഖ്യമന്ത്രി പറഞ്ഞു.

ഇടുക്കിയില്‍ മൂന്നുപേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി കളക്ടര്‍ എച്ച്. ദിനേശന്‍ ഇന്ന് അറിയിച്ചിരുന്നു. തൊടുപുഴ നഗരസഭ കൗണ്‍സിലര്‍, തൊടുപുഴ ജില്ലാ ആശുപത്രി നഴ്സ്, ബെംഗളൂരുവില്‍ ജോലി ചെയ്തിരുന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതായി അറിയിച്ചിരുന്നത്.

മൂന്നുപേരെയും തൊടുപുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇടുക്കിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി മന്ത്രി എം എം മണിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ വെച്ചാണ് ജില്ലാ കളക്ടര്‍ ഇക്കാര്യം അറിയിച്ചത്.

 

English summary
pinarayi vijayan react on idukki covid case
topbanner

More News from this section

Subscribe by Email