Tuesday July 14th, 2020 - 8:52:am

നിരത്തുകളിലും കമ്പോളങ്ങളിലും ആള്‍ക്കൂട്ടം വര്‍ധിക്കുന്നു; പൊലീസും ജില്ലാ ഭരണകൂടവും ഇടപെടണമെന്ന് മുഖ്യമന്ത്രി

JB
നിരത്തുകളിലും കമ്പോളങ്ങളിലും ആള്‍ക്കൂട്ടം വര്‍ധിക്കുന്നു; പൊലീസും ജില്ലാ ഭരണകൂടവും ഇടപെടണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിരത്തുകളിലും കമ്പോളങ്ങളിലും രണ്ട് ദിവസമായി വലിയ തിരക്ക് അനുഭവപ്പെടുകയാണെന്നും പല മാര്‍ക്കറ്റുകളിലും സമൂഹ അകലം പാലിക്കാത്ത നിലയില്‍ ആള്‍ക്കൂട്ടമുണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ പൊലീസും ജില്ലാ ഭരണകൂടവും ശക്തമായി ഇടപെടണം. കൃത്യമായി സുരക്ഷ ക്രമീകരണങ്ങള്‍ പാലിച്ചില്ലെങ്കില്‍ അപകടങ്ങളുണ്ടാകുമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ശരിയായ നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുക തന്നെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മാലിന്യ സംസ്‌കരണത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ചിലയിടത്തെങ്കിലും മാലിന്യങ്ങള്‍ കുമിഞ്ഞുകിടക്കുന്നുണ്ട്. അത് നിര്‍മാര്‍ജനം ചെയ്യുന്നത് പ്രധാനമാണ്. നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. തദ്ദേശ സ്ഥാപനങ്ങൾ സ്ഥിതിഗതികളുടെ ഗൗരവം ഉള്‍ക്കൊണ്ട് നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശുചീകരണ രംഗത്ത് ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാരെ മാത്രം ഉപയോഗിട്ട് ഇത് നിര്‍വഹിക്കാന്‍ കഴിയില്ലെങ്കില്‍ അത്തരം സ്ഥലങ്ങളില്‍ അതിഥി തൊഴിലാളികളെ അടക്കം ഉപോഗിക്കാമെന്ന് നിര്‍ദേശിച്ചിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
pinarayi vijayan react on crowed in road
topbanner

More News from this section

Subscribe by Email