Saturday April 4th, 2020 - 8:58:pm
topbanner

കോടതി പറഞ്ഞെന്ന് കരുതി സംവരണം ഒഴിവാക്കാന്‍ ആകില്ലെന്ന് പിണറായി വിജയന്‍

JB
 കോടതി പറഞ്ഞെന്ന് കരുതി സംവരണം ഒഴിവാക്കാന്‍ ആകില്ലെന്ന് പിണറായി വിജയന്‍

ഏതെങ്കിലും കോടതി പറഞ്ഞെന്ന് കരുതി സംവരണം ഒഴിവാക്കാന്‍ ആകില്ലെന്നാണ് സര്‍ക്കാരിന്റെയും ഇടത് മുന്നണിയുടേയും തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംവരണം കൊണ്ട് ഉദ്ദേശിച്ച ഫലത്തിലേക്ക് പിന്നാക്ക സമൂഹം ഇപ്പോഴും എത്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊയ്കയില്‍ ശ്രീകുമാര ഗുരുദേവന്റെ 142ാം ജന്മദിന മഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം, വിഷയത്തെക്കുറിച്ച് കെപിസിസി പ്രസിഡന്റും പ്രതികരിച്ചു. കോടതി വിധികള്‍ ജന വിരുദ്ധമാണെങ്കില്‍ ചോദ്യം ചെയ്യുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. സംവരണം ബാധ്യതയല്ലെന്ന കോടതി വിധി ആപത്ക്കരമാണ്.സാമൂഹിക നീതിയുടെ നെഞ്ച് പിളര്‍ക്കുന്ന കോടതി വിധിക്കെതിരെ കേന്ദ്രം നിയമം കൊണ്ടുവരണം. കരുണയില്ലാത്ത വിധികളാണ് കോടതിയില്‍ നിന്ന് ഉണ്ടാകുന്നതെന്നും മുല്ലപ്പള്ളി.

 

English summary
pinarayi vijayan on reservation of low castes
topbanner

More News from this section

Subscribe by Email