Tuesday July 16th, 2019 - 1:57:pm
topbanner
topbanner

എയര്‍ഫോഴ്സ് വിമാനം തകര്‍ന്ന് മരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

JB
എയര്‍ഫോഴ്സ് വിമാനം തകര്‍ന്ന് മരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: എ എന്‍ - 32 എയര്‍ഫോഴ്സ് വിമാനം തകര്‍ന്ന് മരിച്ച സൈനികര്‍ക്ക് അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. മരിച്ച 13 പേരില്‍ മൂന്ന് പേര്‍ മലയാളികളായിരുന്നു. രാജ്യസേവനത്തിനിടെ മരിച്ച സൈനിക ഉദ്യോഗസ്ഥര്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി എന്‍ കെ ഷെരില്‍, കൊല്ലം സ്വദേശി അനൂപ് കുമാര്‍, തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി വിനോദ് എന്നിവരാണ് വിമാനം തകര്‍ന്ന് മരിച്ച മലയാളി സൈനികര്‍. അസമിലെ ജോര്‍ഹാട്ടില്‍ നിന്ന് അരുണാചല്‍പ്രദേശിലെ മച്ചാക്കുവിലേക്ക് പോകുംവഴിയാണ് എഎന്‍ 32 വിമാനം ജൂണ്‍ മൂന്നാം തീയതി കാണാതായത്.

തകര്‍ന്ന വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്തി. ജൂണ്‍ മൂന്ന് മുതല്‍ വായുസേന നടത്തിയ തെരച്ചിലിനൊടുവിലാണ് അതിലുണ്ടായിരുന്ന 13 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് വിമാനത്തിലുണ്ടായിരുന്നവരുടെ കുടുംബങ്ങള്‍ക്ക് 13 പേരും മരിച്ചുവെന്നും മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്നും അറിയിപ്പ് നല്‍കിയത്. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി ഫേസ്ബുക് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം: അരുണാചല്‍ പ്രദേശില്‍ എ.എന്‍-32 എയര്‍ഫോഴ്‌സ് വിമാനം തകര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. മരണപ്പെട്ടവരില്‍ മൂന്നു മലയാളികളുമുണ്ട്. രാജ്യ സേവനത്തിനിടയില്‍ മരണപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു.

 

English summary
pinarayi vijayan condolence to died solders
topbanner

More News from this section

Subscribe by Email