Sunday October 20th, 2019 - 1:27:am
topbanner

മരട് ഫ്‌ളാറ്റ് കേസില്‍ പരിസ്ഥിതി മന്ത്രാലയം കക്ഷി ചേരണം; കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുമായി സംസാരിച്ച് മുഖ്യമന്ത്രി

JB
മരട് ഫ്‌ളാറ്റ് കേസില്‍ പരിസ്ഥിതി മന്ത്രാലയം കക്ഷി ചേരണം; കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുമായി സംസാരിച്ച് മുഖ്യമന്ത്രി

കൊച്ചി: മരട് ഫ്‌ളാറ്റ് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറുമായി സംസാരിച്ചു. കേസില്‍ കക്ഷി ചേരണമെന്ന് പരിസ്ഥിതി മന്ത്രാലയത്തോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇളവ് നല്‍കാനുള്ള അധികാരം കേന്ദ്രം ഉപയോഗിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തും. സര്‍വകക്ഷിയോഗത്തിലാണ് സര്‍ക്കാര്‍ നീക്കം മുഖ്യമന്ത്രി വിശദീകരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഫ്‌ലാറ്റ് ഉടമകളുടെ കാര്യത്തില്‍ മനുഷ്യത്വപരമായ സമീപനം വേണമെന്ന് എല്ലാ കക്ഷി നേതാക്കളും ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നിസഹായത മുഖ്യമന്ത്രി യോഗത്തില്‍ ആവര്‍ത്തിച്ചു. ഫ്‌ലാറ്റ് നിര്‍മാതാക്കളെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

മരടിലെ ഫ്‌ളാറ്റ് പൊളിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന നിലപാടില്‍ സിപിഐ ഉച്ചുനിന്നു. ശബരിമല വിധി നടപ്പാക്കാമെങ്കില്‍ ഇതെന്തുകൊണ്ട് സാധ്യമല്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചോദിച്ചു. നഷ്പരിഹാരം സര്‍ക്കാരല്ല നിര്‍മാതാക്കളാണ് നല്‍കേണ്ടതെന്നും കാനം മാധ്യമങ്ങളോടു പറഞ്ഞു.

English summary
pinarayi vijayan call to prakash javadker
topbanner

More News from this section

Subscribe by Email